മോശം റിവ്യു കൊടുത്ത് സിനിമകൾ തകർക്കുന്ന സംഘം സജീവം- മഞ്ജു പിളള

കൊച്ചി: പുതിയ സിനിമകള്‍ റിലീസാവുന്ന ദിവസം തന്നെ മോശം റിവ്യൂകള്‍ കൊടുത്ത് സിനിമകളെ തകര്‍ക്കുന്ന സംഘം സജീവമാണെന്ന് നടി മഞ്ജു പിളള. സിനിമയെക്കുറിച്ച് മോശം പരാമര്‍ശങ്ങളാണ് റിവ്യൂ എന്ന നിലയില്‍ പ്രചരിക്കുന്നതെന്നും അവയില്‍ പലതും അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങളാണെന്നും മഞ്ജു പിളള പറഞ്ഞു. ഓ മൈ ഡാര്‍ലിംഗ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഒരുപാടുപേരുടെ കൂട്ടായ പ്രവര്‍ത്തനവും ജീവിതമാര്‍ഗവുമാണ് സിനിമയെന്നും അതിനെ ഇല്ലാതാക്കാനുളള ശ്രമമാണ് ഇത്തരക്കാര്‍ നടത്തുന്നതെന്നും നടന്‍ മുകേഷ് പറഞ്ഞു.

യൂട്യൂബര്‍മാര്‍ക്കു പിന്നില്‍ ഗൂഢ സംഘമുണ്ടെന്നും അവര്‍ കാശുകൊടുത്താല്‍ എത്ര നല്ല സിനിമയെയും മോശം സിനിമയെന്ന് പറയുകയും ചെയ്യുമെന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രസ്താവന ശരിവയ്ക്കുന്നതാണ് തന്റെ അനുഭവമെന്ന് ഓ മൈ ഡാര്‍ലിംഗിന്റെ നിര്‍മ്മാതാവ് മനോജ് ശ്രീകണ്ഠന്‍ പറഞ്ഞു. യുവതാരങ്ങളായ അനിഘ സുരേന്ദ്രനും മെല്‍വിന്‍ ജി ബാബുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ഫെബ്രുവരി 24-നാണ് തിയറ്ററുകളിലെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവാഗതനായ ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്ത ചിത്രം ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. മുകേഷ്, ലെന, മഞ്ജു പിളള, ജോണി ആന്റണി, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 16 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More