അഗര്‍ത്തല: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരെഞെടുപ്പുകളില് ബിജെപിക്ക് നേട്ടം. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി സംഖ്യം ഭരണം നിലനിര്‍ത്തിയപ്പോള്‍ മേഘാലയില്‍ ഭരണകക്ഷിയായ എന്‍ പി പി ഭൂരിപക്ഷം നേടി. ഭരണ വിരുദ്ധ വികാരം ആവോളം ഉണ്ടായിരുന്നുവെങ്കിലും അത് വോട്ടാക്കി മാറ്റാന്‍ ത്രിപുരയില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞില്ല. എന്നാല്‍ ബംഗാളിലെ പോലെ ദീര്‍ഘകാലം ത്രിപുര ഭരിച്ച സിപിഎം പക്ഷെ ബംഗാളിലെ പോലെ തകര്‍ന്നടിയാന്‍ കൂട്ടാക്കാതെ കടുത്ത മത്സരമാണ് കാഴ്ച വെച്ചത്. സിപിഎം- കോണ്‍ഗ്രസ് സഖ്യം എന്ന പ്രത്യേകത കൊണ്ടും 2024 ല്‍ വരാനിരിക്കുന്ന മതനിരപേക്ഷ സഖ്യത്തിന്റെ ട്രയല്‍ റണ്‍ എന്ന നിലയിലും രാജ്യമാകെ ഉറ്റുനോക്കിയ തെരെഞ്ഞെടുപ്പായിരുന്നു ത്രിപുരയിലേത്.
ആകെയുള്ള 60 സീറ്റുകളില്‍ 34 സീറ്റുകള്‍ നേടി ബിജെപി ഒറ്റയ്ക്ക് രണ്ടാംവട്ടവും ത്രിപുരയില്‍ അധികാരത്തില്‍ വന്നു. സിപിഎം- കോണ്‍ഗ്രസ് സഖ്യം 15 സീറ്റുകള്‍ നേടി. പി സി സി അധ്യക്ഷന്‍ കൂടിയായിരുന്ന പ്രത്യുത് ദേബ് ബര്‍മ്മന്റെ നേതൃത്വത്തിലുള്ള തിപ്രമോത പാര്‍ട്ടി 11 സീറ്റുകള്‍ നേടി വന്‍ കുതിപ്പ് നടത്തി. നഗലാണ്ടില്‍ ബിജെപി -എന്‍ ഡി പി പി മുന്നണി ഭരണം നിലനിര്‍ത്തി. എന്‍ ഡി പി പി 25 സീറ്റുകളിലാണ് ഭൂരിപക്ഷം നേടിയത്. സഖ്യ കക്ഷിയായ ബിജെപി 14 സീറ്റുകള്‍ നേടി. എന്‍ പി എഫ് രണ്ടു സീടുക്ലാണ് നേടിയത്. മറ്റുള്ള കക്ഷികള്‍ നേടിയത് 22 സീട്ടുകളാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മേഘാലയയില്‍ ആകെയുള്ള 60 നിയമസഭാ സീറ്റുകളില്‍ കോണ്ട്രാഡ് സാങ്ങ്മയുടെ നേതൃത്വത്തിലുള്ള എന്‍ പി പി 25 സീറ്റുകളിലാണ് ഭൂരിപക്ഷം നേടിയത്. ടി എം സി അഞ്ച് സീറ്റുകളും യു ഡി പി 11സീറ്റുകളും ബിജെപി 3 സീറ്റുകളും ത്രിണമുല്‍ കോണ്‍ഗ്രസ് 5 സീറ്റുകളും നേടി. അന്തിമ ഫല പ്രഖ്യാപനത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.