മേഘാലയയില്‍ കോണ്‍റാഡ് സാംഗ്മക്ക് പിന്തുണ പിന്‍വലിച്ച് സഖ്യകക്ഷി

ഷില്ലോങ്ങ്: തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് തൂക്കുസഭയായ മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച കോണ്‍റാഡ് സാംഗ്മക്കുള്ള പിന്തുണ പിന്‍വലിച്ച് സഖ്യകക്ഷിയായ എച്ച്എസ്പിഡിപി. കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന കോണ്‍റാഡ് സാംഗ്മയുടെ എന്‍ പി പി 26 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. സഖ്യകക്ഷികളുടെ പിന്തുണക്ക് പുറമേ ചില പേരുകള്‍ കൂടി ചേര്‍ത്തു 32 പേരുടെ ലിസ്റ്റ് നല്‍കിയാണ്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍റാഡ് സാംഗ്മ അവകാശവാദമുന്നയിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെയാണ് പിന്‍വലിച്ച് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. 

60 അംഗ സഭയില്‍ 32 പേരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മ അവകാശവാദം ഉന്നയിച്ചത്. കേവല ഭൂരിപക്ഷം 31 ആണ്. മാര്‍ച്ച് ഏഴിന് സത്യപ്രതിജ്ഞ നടത്തുമെന്നും സാങ്മ അവകാശപ്പെട്ടിരുന്നു. എന്നാല്‍ രാത്രി വൈകി രണ്ട് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായി. ഇതിനിടെ ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. അഞ്ചു സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുള്ളത്. തൃണമൂല്‍ നേതാവ് മുകുള്‍ സാങ്മ പതിനൊന്ന് സീറ്റുകള്‍ നേടി രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ യുഡിപിയുമായും മറ്റു ചെറുപാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിരുന്നു.

ബിജെപി- എന്‍ പി പി ഇതര സര്‍ക്കര്‍ രൂപീകരിക്കാനാണ് ശ്രമിക്കുന്നത് എന്ന് തൃണമൂല്‍ നേതാവ് മുകുള്‍ സാങ്മ പറഞ്ഞു. കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളാണ് മേഘാലയയില്‍ ലഭിച്ചിട്ടുള്ളത്. ബിജെപി- എന്‍ പി പി പാര്‍ട്ടികളെ ഒഴിവാക്കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗസംഖ്യ തങ്ങള്‍ക്കുണ്ട് എന്നാണ് തൃണമൂല്‍ നേതാവിന്‍റെ അവകാശവാദം.  

Contact the author

National

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More