സൈബര്‍ തട്ടിപ്പ്; നഗ്മയ്ക്ക് 1 ലക്ഷം രൂപ നഷ്ടമായി

മുംബൈ: സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടമായതായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. ഒരു ലക്ഷം രൂപയാണ് നടിയ്ക്ക് നഷ്ടമായത്. മൊബൈല്‍ ഫോണിലേക്ക് വന്ന എസ് എം എസ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായതെന്ന് നഗ്മ പറഞ്ഞു. 'ബാങ്കുകള്‍ അയക്കുന്നതിന് സമാനമായ രീതിയിലുള്ള സന്ദേശമാണ് തനിക്ക് ലഭിച്ചത്. ലിങ്കിൽ ക്ലിക്ക് ചെയ്തയുടൻ ഒരാൾ തന്നെ വിളിച്ചു. കെ‌വൈ‌സി അപ്‌ഡേറ്റ് പൂർത്തിയാക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാൾ വിളിച്ചത്. എന്നാൽ യാതൊരു വിവരങ്ങളും ലിങ്കിൽ പങ്കുവെച്ചില്ല. ഭാഗ്യവശാല്‍ ഒന്നിലധികം ഒടിപി ലഭിച്ചതിനാല്‍ തനിക്ക് അധികം പണം നഷ്ടമായില്ലെന്നും നഗ്മ മാധ്യമങ്ങളോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ അവതാരക ശ്വേത മേമന്‍ ഉള്‍പ്പെടെ 80- ഓളം പേര്‍ക്ക് സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടമായിരുന്നു. ശ്വേത മേമന്‍റെ 57,636 രൂപയാണ് നഷ്ടമായത്. ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അതേസമയം, ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുംബൈ പൊലീസ് നിര്‍ദ്ദേശം നല്‍കി. തട്ടിപ്പിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ബാങ്കുകൾക്ക് സേവനം നൽകുന്ന ഏജൻസികളിൽ നിന്ന് ഉപയോക്താക്കളുടെ വിവരം ചോരുന്നുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

Web Desk 4 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More