ഭൂമി തട്ടിപ്പ് കേസ്; തേജസ്വി യാദവിന്റെ വസതിയില്‍ ഇഡി റെയ്ഡ്

ഡല്‍ഹി: ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ ഇഡി റെയ്ഡ്. ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലുളള വസതിയില്‍ രാവിലെ എട്ടരയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുളള സമാജ് വാദി പാര്‍ട്ടി നേതാവ് ജിതേന്ദ്ര യാദവിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തി. ലാലു പ്രസാദ് യാദവിന്റെ മകളുടെ ഭര്‍ത്താവണ് ജിതേന്ദ്ര യാദവ്. കേസുമായി ബന്ധപ്പെട്ട് ബിഹാര്‍, ഉത്തര്‍പ്രദേശ്, മുംബൈ എന്നീ സംസ്ഥാനങ്ങളിലായാണ് ഇഡി റെയ്ഡ് നടത്തുന്നത്. കളളപ്പണം തടയല്‍ നിയമപ്രകാരമാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ട്.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് തേജസ്വിയുടെ മാതാപിതാക്കളും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരുമായ റാബ്രി ദേവിയെയും ലാലു പ്രസാദ് യാദവിനെയും സി ബി ഐ ചോദ്യംചെയ്തിരുന്നു. അതിനുപിന്നാലെയാണ് തേജസ്വിയുടെ വസതിയിലടക്കം റെയ്ഡ് നടക്കുന്നത്. തന്റെ കുടുംബം ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്നതുകൊണ്ടാണ് ഇത്തരം നടപടികള്‍ നേരിടേണ്ടിവരുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു. ബിജെപിക്കെതിരെ നില്‍ക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും ബിജെപിയോട് സഖ്യമുണ്ടാക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് അന്വേഷണ ഏജന്‍സികള്‍ക്കെന്നത് പരസ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2004-2009 കാലഘട്ടത്തില്‍ ലാലുപ്രസാദ് റെയില്‍വേ മന്ത്രിയായിരിക്കെ നിരവധിപേര്‍ റെയില്‍വേ ഗ്രൂപ്പ് ഡി പോസ്റ്റുകളില്‍ നിയമിതരായി. ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് തുച്ഛമായ വിലയ്ക്ക് ഭൂമി വാങ്ങിയാണ് അവര്‍ക്ക് ജോലി നല്‍കിയതെന്നാണ് ലാലു പ്രസാദ് യാദവിനെതിരായ കേസ്. 2021 മെയ് പതിനെട്ടിനാണ് കേസില്‍ സി ബി ഐ പ്രാഥമികാന്വേഷണം ആരംഭിച്ചത്. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമാ യാദവ് ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍.

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More