അനുവാദമില്ലാതെ ആലിയയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവം; നിയമപരമായി നേരിടുമെന്ന് രണ്‍ബീര്‍ കപൂര്‍

മുംബൈ: അനുവാദമില്ലാതെ ആലിയാ ഭട്ടിന്റെ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂര്‍. ആലിയയുടെ സ്വകാര്യതയിലേക്കാണ് മാധ്യമങ്ങള്‍ കടന്നുകയറിയതെന്നും അതിനെ നിയമപരമായി നേരിടുമെന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. മിസ് മാലിനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ ഇക്കാര്യം പറഞ്ഞത്. 

'അത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമായിരുന്നു. വീടിനകത്തേക്ക് ക്യാമറ വെച്ച് ഷൂട്ട് ചെയ്തത് വളരെ മോശം പ്രവൃത്തിയായിരുന്നു. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. നിങ്ങള്‍ക്ക് അതിനുളള അവകാശവുമില്ല. നിയമപരമായ വഴിയിലൂടെയാണ് ഞങ്ങള്‍ അത് കൈകാര്യം ചെയ്യുന്നത്. പാപ്പരാസികളും ഈ ലോകത്തിന്റെ ഭാഗമാണെന്നും അവര്‍ക്ക് ജോലി ചെയ്യാനുളള അവകാശമുണ്ടെന്നും അംഗീകരിക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല'- രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ എടുത്ത പാപ്പരാസികള്‍ക്കെതിരെ നേരത്തെ ആലിയയും രംഗത്തെത്തിയിരുന്നു. തൊട്ടടുത്ത കെട്ടിടത്തിന്റെ ടെറസില്‍നിന്നാണ് ആലിയ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ചിത്രം പാപ്പരാസികള്‍ പകര്‍ത്തിയത്. ഇത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നും എല്ലാത്തിനും ഒരു അതിരുണ്ടാവണമെന്നും ആലിയ പറഞ്ഞു. നടിക്ക് പിന്തുണയുമായി അനുഷ്‌ക ശര്‍മ്മ, അര്‍ജുന്‍ കപൂര്‍, ജാന്‍വി, സുസ്മിത സെന്‍ തുടങ്ങി നിരവധിപേരാണ് രംഗത്തെത്തിയത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 22 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More