അന്ന് ചോദ്യപ്പേപ്പര്‍ പച്ചയായിരുന്നെങ്കില്‍ ഞാന്‍ രാജിവയ്‌ക്കേണ്ടിവന്നേനേ- അബ്ദുറബ്ബ്

മലപ്പുറം: പ്ലസ് വണ്‍ പരീക്ഷാ ചോദ്യപ്പേപ്പറുകളുടെ നിറം പിങ്ക് കലര്‍ന്ന ചുവപ്പായതില്‍ പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ അബ്ദുറബ്ബ്. പേപ്പറിലെ ചോദ്യങ്ങള്‍ അച്ചടിച്ചിരിക്കുന്നതും ചുവപ്പ് മഷിയിലാണ്. പച്ചമഷിയാവാഞ്ഞത് ഭാഗ്യം. ഇല്ലെങ്കില്‍ താന്‍ രാജിവയ്‌ക്കേണ്ടിവന്നേനേ എന്നാണ് അബ്ദുറബ്ബിന്റെ പരിഹാസം.

'അന്നൊക്കെ ചോദ്യപ്പേപ്പറില്‍ ചോദ്യങ്ങള്‍ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാല്‍ ചന്ദ്രഹാസമിളകുകയും അഞ്ചാറ് കെ എസ് ആര്‍ ടി സി ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജില്‍ വരെ കയറി ചാക്യാര്‍കൂത്ത് നടത്തുകയും ചെയ്തിരുന്നു. എന്തെല്ലാം 'പാരമ്പര്യ കല' കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്'- പി കെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ ആരംഭിച്ച പ്ലസ് വണ്‍ പരീക്ഷകളുടെ ചോദ്യപ്പേപ്പറാണ് കറുത്ത മഷിക്കുപകരം ചുവപ്പ് മഷിയില്‍ അച്ചടിച്ചുവന്നത്. ഒരേസമയം പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ മാറി വിതരണം ചെയ്യുന്നത് ഒഴിവാക്കാനായാണ് ചോദ്യപ്പേപ്പറിന്റെ നിറം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 23 seconds ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 7 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More