റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക്; കുറിപ്പുമായി വി ശിവന്‍കുട്ടി

മന്ത്രി മുഹമ്മദ് റിയാസിന് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യം വിശദീകരിച്ച ശിവന്‍കുട്ടി സംശയമുള്ളവര്‍ ഇതൊന്ന് വായിക്കണമെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ  പരിഹാസത്തിനുപിന്നാലെയാണ് റിയാസിന് പിന്തുണയുമായി വി ശിവന്‍കുട്ടി രംഗത്തെത്തിയത്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ബഹു. മന്ത്രി ശ്രീ. പി.എ. മുഹമ്മദ്‌ റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണ്..

*എസ് എഫ് ഐ പ്രവർത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം

*എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സെന്റ്.ജോസഫ് സ്കൂൾ യൂണിറ്റ്  പ്രസിഡന്റ്‌ 

*പിന്നീട് യൂണിറ്റ് സെക്രട്ടറി

*ഫറൂഖ് കോളേജിൽ യൂണിറ്റ് സെക്രട്ടറി

*കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി

*എസ്എഫ്ഐ ജില്ലാ ഭാരവാഹി

*ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യാ പ്രസിഡൻ്റ് വരെ

*സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെ

*വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച കാലയളവിൽ കൊടിയ പോലീസ് അതിക്രമത്തിന് ഇരയായി

*വിദ്യാർത്ഥി യുവജന സമരം നയിച്ചതിൻ്റെ പേരിൽ വിവിധ ഘട്ടങ്ങളിൽ ആയി നൂറോളം ദിവസം ജയിൽ വാസം

*ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആയിരിക്കെ ദേശീയ തലത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തതിൻ്റെ പേരിൽ പോലീസ് അതിക്രമങ്ങൾക്ക് ഇരയായി

ശ്രീ. പി.എ. മുഹമ്മദ്‌ റിയാസിനെ ലക്ഷ്യം വെക്കുന്നവർ ദേശീയ തലത്തിലെ ഫാസിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം!

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 20 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 day ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 2 days ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More