ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

ഇല്ലാത്ത ഒരു രാജ്യത്തിന്‍റെ പേരില്‍ ഒരു പാസ്പോര്‍ട്ട്‌ ഉണ്ട്. 700 വര്‍ഷമായി ആ പാസ്പോര്‍ട്ട്‌ നിലവില്‍ വന്നിട്ട്. 120 ഓളം രാജ്യങ്ങള്‍ അംഗീകരിക്കുന്ന ആ പാസ്പോര്‍ട്ട്‌ വെറും 500 പേര്‍ക്കു മാത്രമാണ് ഉള്ളത്. അവരെല്ലാം മറ്റൊരു രാജ്യത്തെ പൗരൻമാരുമാണ്. Sovereign Military Order of Malta എന്ന പാസ്പോര്‍ട്ടിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. 

1000 വർഷങ്ങൾക്ക് മുമ്പ് ജെറുസലേമില്‍ ആരംഭിച്ച, കത്തോലിക്ക വിഭാഗക്കാരുടെ ഒരു സംഘടനയാണ് ഓർഡർ ഓഫ് മാൾട്ട. അവര്‍ പിന്നീട് ഇന്നത്തെ മാൾട്ടയിലേക്ക് മാറി. എന്നാല്‍ ആതുര ശുശ്രൂഷ രംഗത്ത് ലോകത്താകെ നൂറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന അവര്‍ക്ക് സ്വന്തമായി ഒരു  ഭരണഘടനയുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിരീക്ഷക പദവിയുള്ള അവര്‍ നൈറ്റ്‌സ് ഓഫ് മാൾട്ട (Knights of Malta) എന്നും അറിയപ്പെടുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ക്രിസ്തുവിൻ്റെ രക്തത്തിന്‍റെ പ്രതീകമെന്നോണം പാസ്‌പോര്‍ട്ടിന് കടും ചുവപ്പ് നിറമാണ്. പാസ്പോര്‍ട്ട് എന്നാല്‍ 44 പേജുകള്‍ അടങ്ങുന്ന ഒരു ബുക്ക്‌ ആണെന്നതാണ് മറ്റൊരു കൗതുകം. സ്വന്തമായി പാസ്പോര്‍ട്ട്‌ മാത്രമല്ല  സ്റ്റാമ്പുകളും കറൻസിയും വാഹനങ്ങള്‍ക്ക് നമ്പർ പ്ലേറ്റുകള്‍ വരെയുണ്ട് അവര്‍ക്ക്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More