ദേശാഭിമാനി വ്യാജ വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറയണം- ഉമാ തോമസ്

കൊച്ചി: സിപിഎം മുഖപത്രമായ ദേശാഭിമാനി തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന് തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള സിപിഎം പത്രത്തിന്റെ ഗൂഢാലോചനയാണ് വ്യാജവാര്‍ത്തയ്ക്കുപിന്നിലെന്നും ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുന്ന ജനപ്രതിനിധികളെയും നേതാക്കളെയും വ്യാജവാര്‍ത്തകളിലൂടെ അപമാനിക്കാനുളള സിപിഎം ഗൂഢാലോചനയെ നിയമപരമായി നേരിടുമെന്നുമെന്നും ഉമാ തോമസ് പറഞ്ഞു.

ബ്രഹ്‌മപുരം വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ജോണ്‍ മണി വി, വര്‍ഗീസ് സാബു, സേതുലക്ഷ്മി കെകെ എന്നിവര്‍ മുഖേനയാണ് ഉമാ തോമസ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഉമാ തോമസിനോട് സ്വന്തം മണ്ഡലത്തില്‍ മാലിന്യസംസ്‌കരണം നടത്തണമെന്ന് നിര്‍ദേശിച്ചു എന്നായിരുന്നു ദേശാഭിമാനി നല്‍കിയ വാര്‍ത്ത.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ സ്വന്തം മണ്ഡലം അല്ലാതിരുന്നിട്ടുകൂടിയും വിഷയത്തില്‍ പ്രതികരിച്ചതിനും ഉത്കണ്ഠ രേഖപ്പെടുത്തിയതിനും കോടതി തന്നെ പ്രത്യേകം പ്രശംസിക്കുകയായിരുന്നെന്ന് ഉമാ തോമസ് പറഞ്ഞു. നിലവിലെ കോടതി നടപടിക്രമങ്ങളില്‍ തന്നെക്കൂടി ഉള്‍പ്പെടുത്തുമെന്ന് കോടതി അറിയിച്ചെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും എറണാകുളം ജില്ലാ കളക്ടര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയെന്നും അവര്‍ പറഞ്ഞു. കേസ് തുടര്‍നടപടികള്‍ക്കായി ഈ മാസം 21-നാണ് വീണ്ടും പരിഗണിക്കുക.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More