ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പരാമര്‍ശം അനുചിതമായിരുന്നെന്നും സഭാ രേഖകളില്‍നിന്ന് നീക്കംചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗില്‍ പറയുന്നു. മാര്‍ച്ച് 14, 15 തിയതികളില്‍ സഭയിലുണ്ടായ സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കാന്‍ സ്പീക്കര്‍ എന്ന നിലയില്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

സഭാ സമ്മേളനം നടക്കുമ്പോള്‍ സമാന്തര സമ്മേളനം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ചാനലുകള്‍ക്ക് നല്‍കുകയും ചെയ്ത നടപടിയില്‍ മുതിര്‍ന്ന നേതാക്കള്‍ പോലും പങ്കെടുത്തു എന്നത് ചെയറിനെ അത്ഭുതപ്പെടുത്തിയെന്നും അത്തരം കാര്യങ്ങള്‍ സഭാ പൈതൃകത്തെ എത്രമാത്രം ബാധിക്കുമെന്ന കാര്യം അംഗങ്ങള്‍ സ്വയം ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ചെയറിന്റെ മുഖം മറയ്ക്കുന്ന രീതിയില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് സ്പീക്കര്‍ ഷാഫി പറമ്പിലിനെതിരായ പരാമര്‍ശം നടത്തിയത്. ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന് സ്പീക്കര്‍  പലതവണ പറഞ്ഞു. അടുത്ത തവണ താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും മത്സരിച്ചാല്‍ ജയിപ്പിക്കണോ വേണ്ടയോ എന്ന് പാലക്കാട്ടെ ജനങ്ങളാണ് തീരുമാനിക്കുക എന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം. 

Contact the author

Web Desk

Recent Posts

National 22 hours ago
National

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

More
More
National 22 hours ago
National

മഹാഭാരതം സീരിയലിലെ 'ശകുനി' ഗുഫി പെയിന്‍റല്‍ അന്തരിച്ചു

More
More
Web Desk 22 hours ago
National

ഫിലിം ഫെയര്‍ അവാര്‍ഡ്‌ ബാത്ത്റൂം വാതിലിന് പിടിയാക്കി - നസിറുദ്ദീൻ ഷാ

More
More
National Desk 22 hours ago
National

ജോലിക്കൊപ്പം പോരാട്ടം തുടരും; സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

More
More
National Desk 1 day ago
National

ജൂണ്‍ 12-ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം മാറ്റി

More
More
National Desk 1 day ago
National

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ചരക്ക് ട്രെയിന്‍ പാളംതെറ്റി

More
More