ഭഗത് സിംഗിന്‍റെ ഐതിഹാസിക ചരിത്രം വർഗീയ ശക്തികൾക്കെതിരെയുള്ള ചെറുത്ത് നിൽപ്പിന് ഊര്‍ജം പകരും - മുഖ്യമന്ത്രി

ഭഗത് സിംഗിന്‍റെ ഐതിഹാസിക ചരിത്രം ധ്രുവീകരണ ശ്രമങ്ങളെ ചെറുത്തു നിൽക്കാനുള്ള ഊർജം പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭഗത് സിംഗിനെ തങ്ങളുടെ ചരിത്ര നായകനാക്കി മാറ്റാൻ വലതുപക്ഷ പാർട്ടികൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയപ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികൾ ഇതിനു മുന്നിൽ നിൽക്കുന്നുവെന്നത് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഭഗത്‌ സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നീ വിപ്ലവകാരികളുടെ രക്തസാക്ഷി ദിനമാണിന്ന്. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ ഭാഗമാണെന്ന് വിലയിരുത്തിയ ഇവർ ദേശീയപ്രസ്ഥാനത്തിലെ വിപ്ലവധാരയ്ക്ക് തുടക്കമിട്ടവരാണ്. 

സ്വാതന്ത്ര്യമെന്നാൽ അസമത്വത്തിൽ നിന്നും മുതലാളിത്ത ചൂഷണത്തിൽ നിന്നുമുള്ള വിമോചനമാണെന്നറിയുന്ന ഏവർക്കും വലിയ പ്രചോദനമാണ് ഈ വിപ്ലവകാരികളുടെ ഉജ്വല സ്‌മരണകൾ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഈ വിമോചന വിപ്ലവധാരയോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യത്തെ വളച്ചൊടിച്ചു ഭഗത് സിംഗിനെ തങ്ങളുടെ ചരിത്ര നായകനാക്കി മാറ്റാൻ വലതുപക്ഷ പാർട്ടികൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയപ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികൾ ഇതിനു മുന്നിൽ നിൽക്കുന്നുവെന്നത് പരിഹാസ്യമാണ്. 

കേന്ദ്രസർക്കാർ പിന്തുടരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം കൂടുതൽ ദുരിതമാക്കുന്നു. ഇതിനെതിരെ ഉയർന്നുവരുന്ന ജനകീയമുന്നേറ്റങ്ങളെ ഭിന്നിപ്പിക്കാൻ പ്രയത്നിക്കുകയാണ് വർഗീയ ശക്തികൾ. ഈ ധ്രുവീകരണ ശ്രമങ്ങളെ ഇന്ത്യൻ ജനത ചെറുത്തു നിൽക്കുക തന്നെ ചെയ്യും. ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരുടെ ഐതിഹാസിക ചരിത്രം ഇതിന് ഊർജം പകരും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 23 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More