വ്യാജവാർത്തകൾക്ക് ജനാധിപത്യത്തെ തകർക്കാൻ ശേഷിയുണ്ട് - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഡല്‍ഹി: വ്യാജവാർത്തകൾക്ക് ജനാധിപത്യത്തെ തകർക്കാൻ ശേഷിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജഡ്ജിമാരുടെ പ്രസ്താവനകളില്‍ ചിലത് മാത്രം അടര്‍ത്തി എടുത്ത് മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കുന്നത് നല്ല പ്രവണതയല്ലെന്നും അത് ജനങ്ങള്‍ക്ക് കോടതിയുള്ള വിശ്വാസം നഷ്ടമാകുന്നതിന് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാംനാഥ് ഗോയങ്ക എക്‌സലൻസ് ഇൻ ജേർണലിസം അവാർഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കാലം ഭയാനകമായയിരുന്നെങ്കിലും അത് നിർഭയമായ മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. സാധാരണക്കാരുടെ അവകാശങ്ങൾ ലംഘിക്കാതെ പൊതുജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ ജോലി. ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനമാണ് സത്യത്തിന് വെളിച്ചം കാട്ടുന്നത്. അത് ജനാധിപത്യത്തെ മുന്നോട്ട് നയിക്കും. ഡിജിറ്റൽ യുഗത്തിലൂടെ കടന്നുപോകുമ്പോൾ മാധ്യമപ്രവർത്തകർ കൃത്യത, പക്ഷപാതമില്ലായ്മ, നിര്‍ഭയത്വം എന്നിവ കാത്തുസൂക്ഷിക്കേണ്ടതുണ്ട് - ചീഫ് ജസ്റ്റിസ് പറഞ്ഞു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More