ബിജെപി സര്‍ക്കാര്‍ ബ്രിട്ടീഷുകാരേക്കാള്‍ അപകടകാരികളാണ്- രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് അരവിന്ദ് കെജ്‌റിവാള്‍

ഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ ബ്രിട്ടീഷുകാരെക്കാള്‍ അപകടകാരികളാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍. ബിജെപി രാജ്യത്തെ ഭീതിയില്‍ നിര്‍ത്തിയിരിക്കുകയാണെന്നും രാജ്യം കടന്നുപോകുന്നത് വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണെന്നും കെജ്‌റിവാള്‍ പറഞ്ഞു. ഡല്‍ഹി നിയമസഭയ്ക്കുമുന്നില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നമ്മുടെ പ്രപിതാക്കള്‍ രാജ്യത്തെ ബ്രിട്ടീഷുകാരില്‍നിന്ന് മോചിപ്പിക്കാനായി പോരാടി. ഇന്ന് മോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ ബ്രിട്ടീഷുകാരേക്കാള്‍ അപകടകാരികളാണ്. ഇത് കോണ്‍ഗ്രസിന്റെ മാത്രം പോരാട്ടമല്ല. രാജ്യത്തെ സംരക്ഷിക്കാനുളള പോരാട്ടമാണ്'- കെജ്‌റിവാള്‍ പറഞ്ഞു. അഹങ്കാരം നിറഞ്ഞ അധികാരത്തിനെതിരെ രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ചുനില്‍ക്കണമെന്നും കെജ്‌റിവാള്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യത്തിന്റെ അധപതനത്തിന് നാം സാക്ഷ്യംവഹിച്ചിരിക്കുകയാണെന്നും പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്നുമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്. 'പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യ. പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യം. ക്രിമിനല്‍ പശ്ചാത്തലമുളള നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നു. പ്രതിപക്ഷ നേതാക്കള്‍ അയോഗ്യരാക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അധപതനത്തിനാണ് നാം സാക്ഷ്യംവഹിക്കുന്നത്'- മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More