രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വര്‍ദ്ധിപ്പിക്കും- ശശി തരൂര്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ അയോഗ്യനാക്കിയ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് വഴിവെക്കുമെന്നും ഇത് വരും ദിവസങ്ങളില്‍ കാണാനാവുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ''സൂറത്ത് കോടതിതന്നെ ജാമ്യവും അപ്പീല്‍ നടപടിക്ക് സമയവും അനുവദിച്ചിട്ടും വളരെ ത്വരിതഗതിയില്‍ ലോക്സഭയില്‍ രാഹുല്‍ ഗാന്ധിക്ക് അയോഗ്യത കല്‍പ്പിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു. അപ്പീല്‍ പോയാല്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. അങ്ങിനെ സംഭവിച്ചാല്‍ ഇപ്പോള്‍ ചെയ്തതെല്ലാം വെറുതെയാകില്ലെ?, പിന്നെയെന്തിനാണ് ഈ ധൃതി?''- ശശി തരൂര്‍ ചോദിച്ചു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇപ്പോള്‍തന്നെ  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവു, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം രംഗത്തുവന്നിട്ടുണ്ട്. ഇതെല്ലാം ശുഭ ലക്ഷണങ്ങളാണ്- ശശി തരൂര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Contact the author

Web Desk

Recent Posts

National 12 minutes ago
Keralam

അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടരുത്- മദ്രാസ് ഹൈക്കോടതി

More
More
Web Desk 23 hours ago
Keralam

രഹന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസ്; തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

More
More
Web Desk 1 day ago
Keralam

ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണ് - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

More
More
Web Desk 1 day ago
Keralam

കാലവര്‍ഷം തെക്കന്‍ കേരളത്തിലൂടെ നാളെയെത്തും

More
More