രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ നടത്താനിരുന്ന പ്രതിഷേധ സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ചു. ക്രമസമാധാനവും ട്രാഫിക്കും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. രാജ്ഘട്ടില്‍ 144 പ്രഖ്യാപിച്ചിട്ടിണ്ട്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സത്യാഗ്രഹം സംഘടിപ്പിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കാണ് സത്യാഗ്രഹത്തിന്റെ ചുമതല.

പ്രതിഷേധ സത്യാഗ്രഹവുമായി മുന്നോട്ടുപോകുമെന്ന് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ശൈലിയാണ്- കെ സി വേണുഗോപാല്‍ കൂടിച്ചേര്‍ത്തു. തിങ്കളാഴ്ച മുതല്‍ മറ്റ് പ്രതിഷേധങ്ങള്‍ക്കും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ രാഹുല്‍ ഗാന്ധിക്കെതിരായ വിധിക്കെതിരെ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും. മുതിന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്‌വി അടങ്ങുന്ന സമിതിയാണ് ഇക്കാര്യങ്ങളില്‍ ഉചിതമായ തീരുമാനം കൈകൊള്ളുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജില്ലാകേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ സത്യാഗ്രഹങ്ങള്‍ നടക്കുകയാണ്. സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രധാന നേതാക്കളെല്ലാം ഭാഗമാകും. പ്രതിപക്ഷ പാര്‍ട്ടികളും സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 3 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 3 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 3 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More