'മോദാനി', പൊതുജനങ്ങളുടെ പണം എന്തിനാണ് അദാനിയുടെ കമ്പനിയില്‍ നിക്ഷേപിക്കുന്നത്?- രാഹുല്‍ ഗാന്ധി

ഡല്‍ഹി: വീണ്ടും നരേന്ദ്രമോദി-അദാനി വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. മോദി- അദാനി ബന്ധത്തെ 'മോദാനി' എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. മോദാനി ബന്ധം വെളിച്ചത്തായിട്ടും എന്തുകൊണ്ടാണ് പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെടുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു.

'എല്‍ ഐ സിയുടെ മൂലധനം അദാനിക്ക്, എസ് ബി ഐയുടെ മൂലധനം അദാനിക്ക്, ഇപിഎഫ്ഒയുടെ മൂലധനവും അദാനിക്ക്. മോദാനി ബന്ധം വെളിച്ചത്തായതിനുശേഷവും എന്തുകൊണ്ടാണ് പൊതുജനങ്ങളുടെ പണം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത്? ഒരു അന്വേഷണവുമില്ല, ഉത്തരവുമില്ല. പ്രധാനമന്ത്രീ, എന്തിനാണ് ഇത്ര ഭയം'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കിയതിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും രാഹുല്‍ ഗാന്ധി മോദി-അദാനി ബന്ധത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. അദാനിയുടെ ഷെല്‍ കമ്പനികളില്‍ ഇരുപതിനായിരം കോടി നിക്ഷേപിച്ചത് ആരാണ് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. അയോഗ്യനാക്കിയാലും ലോക്‌സഭയിലായാലും പുറത്തായാലും താന്‍ ഈ ചോദ്യംചോദിച്ചുകൊണ്ടേയിരിക്കുമെന്നും മാപ്പുപറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More