പ്രധാനമന്ത്രി പഠിച്ചത് ഇവിടെയാണെന്ന് അഭിമാനത്തോടെ പറയാത്ത ആ കോളേജ് ഏതാണ്? ഉദ്ദവ് താക്കറെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് പരിഹാസവുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. പ്രധാനമന്ത്രി പഠിച്ചത് ഇവിടെയാണെന്ന് അഭിമാനത്തോടെ പറയാത്ത ആ കോളേജ് ഏതാണെന്നാണ് ഉദ്ദവ് താക്കറെ ചോദിച്ചു. "നമ്മുടെ രാജ്യത്ത് ബിരുദമുള്ളവരും ജോലി ഇത്താവരുമായി നിരവധിയുവാക്കളുണ്ട്. പ്രധാനമന്ത്രിയുടെ ബിരുദം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപയാണ് കോടതി പിഴ ചുമത്തിയത്. പ്രധാനമന്ത്രി പഠിച്ചത് ഇവിടെയാണെന്ന് അഭിമാനത്തോടെ പറയാത്ത ആ കോളേജ് ഏതാണ്?" -ഉദ്ദവ് താക്കറെ മാധ്യമങ്ങളോട് ചോദിച്ചു. 

മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചതിന് ഗുജറാത്ത് കോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയീടാക്കിയതിന് പിന്നാലെയാണ് ഉദ്ധവിന്റെ പരിഹാസം. പ്രധാനമന്ത്രി എന്ന പദവി നിർവ്വഹിക്കാൻ ബിരുദം നിർബന്ധമുള്ളതല്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.

അതേസമയം, ആശയപരമായി ഭിന്നതയുള്ള എന്‍ സി പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചത് ഉദ്ദവ് താക്കറെയ്ക്ക് മുഖ്യമന്ത്രിയാകാന്‍ വേണ്ടിയായിരുന്നുവെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. അധികാരം നേടാന്‍ വേണ്ടിയാണ് എന്‍ സി പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയത്. എന്നാല്‍ അധികാരം നഷ്ടമായതിനുശേഷം പാര്‍ട്ടികള്‍ തമ്മില്‍ കൂടുതല്‍ ശക്തമായ സഖ്യമുണ്ടെന്നും ഉദ്ദവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.  

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More