യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്- കെ സുധാകരന്‍

പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷയിലുണ്ടായ വീഴ്ച്ച ആശങ്കയുണ്ടാക്കുന്നതാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ നല്‍കണമെന്നും ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം ഉടനടി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ട്രെയിനിൽ തീ പടരുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച് മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ.

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാർക്ക് നേരെ ട്രെയിനിൽ കടന്നു കൂടിയ അജ്ഞാതൻ നടത്തിയ അക്രമം മന:സ്സാക്ഷിയെ ഞെട്ടിക്കുന്ന  സംഭവമാണ്. ഒരു അജ്ഞാതൻ ട്രെയിൻ ബോഗിയിൽ  തീകൊളുത്തിയതിന്റെ ഫലമായി രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് മരണപ്പെട്ടത്. ഗുരുതരമായ പൊള്ളലേറ്റ ഒൻപത് യാത്രക്കാർ ഇപ്പോളും ചികിത്സയിൽ ആണ്. 

പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച്  യാത്ര ചെയ്യുമ്പോൾ  യാത്രക്കാർ  സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാരുടെ സുരക്ഷയിലുണ്ടായ ഈ വലിയ വീഴ്ച്ച ആശങ്കാജനകമാണ്. ഇത്തരമൊരു ഭയാനകമായ സംഭവം എങ്ങനെയുണ്ടായെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്നും നിർണ്ണയിക്കാൻ വകുപ്പ് തലത്തിൽ അടിയന്തിരവും സമഗ്രവുമായ അന്വേഷണം നടത്തേണ്ടതാണ് .ഈ ഹീനകൃത്യത്തിന് ഉത്തരവാദികളായ കുറ്റവാളികളെ എത്രയും വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ നൽകണം.   

ദുരന്തത്തിൽ  മരണമടഞ്ഞവരുടെ  കുടുംബങ്ങൾക്കും,  പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉടനടി നൽകണമെന്നും, യാത്രക്കാരുടെ സുരക്ഷയും സംരക്ഷണ സംവിധാനങ്ങളും  മെച്ചപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെപിസിസി ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ നിർദ്ദേശങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തി കേന്ദ്ര  റെയിൽവേ വകുപ്പ് മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവിന് കത്ത് നൽകി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 16 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 21 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 22 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More