പിതാവെന്ന നിലയില്‍ താങ്കളനുഭവിക്കുന്ന ഹൃദയവേദന മനസിലാക്കുന്നു- എ കെ ആന്റണിക്ക് പിന്തുണയുമായി വി ടി ബല്‍റാം

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എ കെ ആന്റണി വളരെ വൈകാരികമായാണ് പ്രതികരിച്ചത്. ബിജെപിയില്‍ ചേരാനുളള അനിലിന്റെ തീരുമാനം വളരെയധികം വേദനയുണ്ടാക്കിയെന്നും മകന്റെ തീരുമാനം തെറ്റായിപ്പോയെന്നും എ കെ ആന്റണി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. താന്‍ ജീവിതത്തിന്റെ അവസാന നാളുകളിലാണ് ഇപ്പോഴുളളതെന്നും മരിക്കുമ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരിക്കുമെന്നും എ കെ ആന്റണി പറഞ്ഞിരുന്നു. ഇപ്പോഴിതാ ആന്റണിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് വി ടി ബല്‍റാം ആന്റണിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എന്റെ ജീവിതത്തിന്റെ അവസാന നാളുകളിലേക്കാണ് ഞാന്‍ കടന്നുപോകുന്നത്. എനിക്ക് വയസ് 82 ആയി. എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല. ദീര്‍ഘായുസില്‍ എനിക്ക് താല്‍പ്പര്യവുമില്ല. പക്ഷെ, എത്രനാള്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിട്ടായിരിക്കും'. സത്യസന്ധമായ ഈ വാക്കുകളെ ആദരിക്കുന്നു. ഒരു പിതാവ് എന്ന നിലയില്‍ താങ്കളിപ്പോള്‍ അനുഭവിക്കുന്ന ഹൃദയവേദനയെ പൂര്‍ണമായി മനസിലാക്കുകയും ചെയ്യുന്നു. മതനിരപേക്ഷതയുടെ വിഷയത്തില്‍ സ്വജീവിതത്തില്‍ ഇന്നേവരെ വിട്ടുവീഴ്ച്ച ചെയ്തിട്ടില്ലാത്ത പ്രിയ നേതാവ് എ കെ ആന്റണിക്കൊപ്പം'- വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More