മുംബൈ: ഒടിടി പ്ലാറ്റ്ഫോമുകളില്‍ സെന്‍സര്‍ഷിപ്പ് വേണമെന്ന ആവശ്യത്തെ അനുകൂലിച്ച് നടന് സല്മാന് ഖാന്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ സെന്‍സര്‍ഷിപ്പ് വേണമെന്നാണ് താന്‍ കരുതുന്നതെന്നും അസഭ്യവും അശ്ലീലതയും നഗ്നതയുമെല്ലാം നിയന്ത്രിക്കണമെന്നും സല്മാന് ഖാന് പറഞ്ഞു. 68-മത് ഫിലിം ഫെയര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പതിനഞ്ചും പതിനാറും വയസുളള കുട്ടികള്‍ക്ക് ഇപ്പോള്‍ അത്തരം ഉളളടക്കമുളള കണ്ടന്റുകള്‍ കാണാന്‍ സാധിക്കും. പഠനത്തിനായി ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് പറയുന്ന നിങ്ങളുടെ മക്കള്‍ ഇത്തരം കണ്ടന്റുകള്‍ കാണുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാകുമോ? ഒടിടിയില്‍ വരുന്ന പരിപാടികളുടെ കണ്ടന്റുകള്‍ പരിശോധിക്കപ്പെടണം. നല്ല ഉളളടക്കമുളളവ പ്രദര്‍ശിപ്പിക്കപ്പെടണം. നല്ലതുകാണാന്‍ ഒരുപാടുപേരുണ്ടാകും. ഞാന്‍ ഇത്രയേ പറയാന്‍ ഉദ്ദേശിക്കുന്നുളളു'- സല്മാന് ഖാന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ശരീരം പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങളും ചുംബന രംഗങ്ങളും പ്രേമരംഗങ്ങളും ചെയ്ത് നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലത്തെത്തുമ്പോള്‍ അവിടെ വാച്ച്മാന് അത് കണ്ടുകൊണ്ടിരിക്കുകയാണെങ്കില്‍... ചില സുരക്ഷാ കാരണങ്ങളാല്‍ അത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. നാം ഇന്ത്യയിലാണ് ജീവിക്കുന്നത്. അതിരുകള്‍ ലംഘിക്കരുത്'- സല്മാന് ഖാന് കൂട്ടിച്ചേര്‍ത്തു.