ജഗൻമോഹൻ റെഡ്ഡിയുടെ പോസ്റ്റർ കടിച്ചുകീറിയ നായക്കെതിരെ പൊലീസിൽ പരാതി

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറിയതിന് നായക്കെതിരെ പൊലീസില്‍ പരാതി. തെലുഗുദേശം പാര്‍ട്ടി അനുഭാവിയായ ദാസരി ഉദയശ്രീ എന്ന യുവതിയാണ് നായക്കെതിരെ വിജയവാഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നായ പോസ്റ്റര്‍ കടിച്ചുകീറിയത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് യുവതിയുടെ ആരോപണം. അതിനാല്‍ നായക്കും പോസ്റ്റര്‍ കടിച്ചുകീറാന്‍ പ്രേരിപ്പിച്ചവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് പരിഹാസമെന്ന് തോന്നുന്ന പരാതിയില്‍ യുവതി ആവശ്യപ്പെടുന്നത്. 

പ്രചരിക്കുന്ന വീഡിയോയില്‍ നായ പോസ്റ്റര്‍ കടിച്ചുകീറുന്നതും ഭിത്തിയില്‍നിന്ന് വലിച്ചെടുക്കുന്നതും കാണാം. ജഗന്‍ മോഹന്‍ റെഡ്ഡിയോട് തങ്ങള്‍ക്ക് ബഹുമാനമുണ്ട്. എന്നാല്‍ ആന്ധ്രപ്രദേശില്‍ ഒരു നായപോലും അദ്ദേഹത്തെ അപമാനിക്കുകയാണ് എന്നും ഉദയശ്രീ പറയുന്നു. 'ജഗനണ്ണാ മാ ഭവിഷ്യത്ത' (ജഗന്‍ അണ്ണാ നമ്മുടെ ഭാവി) എന്ന മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ പരിപാടിയുടെ പോസ്റ്ററാണ് നായ കടിച്ചുകീറിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More