കുപ്പി വെള്ളത്തിന് കാലാവധിയുണ്ട്; പൊരിവെയിലത്ത് വെയ്ക്കരുത്; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

മിനറല്‍ വാട്ടര്‍ എന്ന നിലയില്‍ കുപ്പി വെള്ളത്തിന് വലിയ അംഗീകാരം ലഭിച്ച കാലമാണിത്. 10 രൂപ മുതല്‍ 20 ഉം 30 ഉം രൂപവരെ അളവിനനുസരിച്ച് വിലയുള്ള വെള്ളക്കുപ്പികളുണ്ട് വിപണിയില്‍. ഒറ്റതത്തവണ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന കുപ്പികളില്‍. ഉഷ്ണമാസങ്ങളില്‍ വിപണിയില്‍ ഏറ്റവുമധികം ചിലവാകുന്നത് വെള്ളം തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

വിപണിയില്‍ നിന്ന് എന്തുവാങ്ങുമ്പോഴും അതിന്റെ കാലാവധിയും (എക്സ്പയറി ഡേറ്റ്) നോക്കുന്ന ഉപഭോക്താക്കള്‍ പക്ഷെ വെള്ളത്തിന്റെ എക്സ്പയറി ഡേറ്റ് കാര്യമാക്കാറില്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്ററിക് കുപ്പികള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ചിന്തിക്കാറില്ല. എന്നാല്‍ ഇത് രണ്ടും വളരെ പ്രധാനമാണ്. വെള്ളമല്ലെ?! അതിനെന്ത് കാലാവധി?! കേടൊന്നും വരില്ലല്ലോ?! പ്ലാസ്ററിക് കുപ്പിയില്‍ നടക്കുന്ന രാസമാറ്റത്തെ കുറിച്ച് എന്ത്‌ ഉത്കണ്‍ഠപ്പെടാനാണ്?! അതില്‍ ചൂടുവെള്ളമൊന്നുമല്ലല്ലോ നിറച്ചിരിക്കുന്നത്?!... ഇത്തരം ചിന്തകളാണ് ഉപഭോക്താക്കളെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ആരും വെള്ളത്തിന്റെ എക്സ്പയറി ഡേറ്റും പ്ലാസ്റ്റിക്കിന്റെ ഗുണഗണങ്ങളുമൊന്നും അന്വേഷിക്കാറില്ല.  

എന്നാല്‍ ഇത് വളരെ പ്രധാനമാണ് എന്നതാണ് വസ്തുത. കുപ്പിവെള്ളത്തിന് എക്സ്പയറി ഡേറ്റുണ്ട്. അത് വളരെ പ്രധാനമാണ് താനും. കുപ്പിവെള്ളം കുടുതല്‍ കാലം ഡിസ്പോസിബിള്‍ കുപ്പികളില്‍ ഇരിക്കുമ്പോള്‍ അതിന്റെ രാസഘടനയില്‍ മാറ്റം വരാനുള്ള സാധ്യത വളരെ കൂടുതാലാണ്. വെറും ആറുമാസം മുതല്‍ രണ്ടു വര്‍ഷം വരെ കാലാവധിയുള്ള കുപ്പിവെള്ളമുണ്ട്. കാലാവധി നിര്‍ണ്ണയിക്കുന്നത് ഉപയോഗിക്കുന്ന കുപ്പിയുടെ ഗുണനിലവാരവും കമ്പനിയുടെ ക്രെഡിബിലിറ്റിയും നോക്കിയാണ്. തീര്‍ച്ചയായും കുപ്പിയുടെ മുകളില്‍ എക്സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടാകും. വെള്ളം വാങ്ങുമ്പോള്‍ ഇക്കാര്യം കൃത്യമായി നോക്കണം.

മറ്റൊരു കാര്യം വെള്ളക്കുപ്പികള്‍ സൂക്ഷിക്കുന്ന കാര്യമാണ്. വളരെ നേര്‍ത്ത കുപ്പികളില്‍ നിറച്ച കുടിവെള്ളം അതികഠിനമായ വെയിലിലും ചൂടിലും സൂക്ഷിക്കുന്നത് ദോഷമാണ് എന്ന് വിദഗ്ദര്‍ പറയുന്നു. അമിതമായി ചൂടാകുമ്പോള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നടക്കുന്ന രാസമാറ്റങ്ങള്‍ വെള്ളത്തിലേക്ക് പകരുകയും ആ വെള്ളം കുടിക്കുന്നതുവഴി രോഗകാരികളായ രാസപദാര്‍ഥങ്ങള്‍ ശരീരത്തിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലുമാണ്. ഇക്കാരണങ്ങള്‍കൊണ്ട് വെള്ളം വാങ്ങുമ്പോള്‍ അതിന്‍റെ കാലാവധിയും അതിനുപയോഗിച്ച പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരവും അത് സൂക്ഷിച്ചു വെച്ച സ്ഥലവും പരിഗണിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് വിദഗ്ദമതം. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 12 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More