എന്റെ അമ്മയും ഒരു മനുഷ്യസ്ത്രീയാണ്, വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കൂ- മീനയുടെ മകള്‍

ചെന്നൈ: ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിനുപിന്നാലെ നടി മീനയ്‌ക്കെതിരെ പ്രചരിച്ച വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി മകളും ബാലതാരവുമായ നൈനിക. നടി എന്നതിലുപരി അവര്‍ ഒരു മനുഷ്യസ്ത്രീയാണെന്നും അമ്മയെക്കുറിച്ച് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് നൈനിക പറയുന്നത്. സിനിമാ രംഗത്ത് നാല്‍പ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ മീന സിനിമയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരു ഗെറ്റ് ടുഗെതര്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍വെച്ചാണ് മകള്‍ വ്യാജവാര്‍ത്തകളില്‍ പ്രതികരിച്ചത്.

'അച്ഛന്‍ പോയതിനുശേഷം അമ്മ വിഷാദത്തിലായിരുന്നു. എന്റെ മുന്നില്‍വച്ചുതന്നെ അമ്മ ഒരുപാട് കരഞ്ഞിട്ടുണ്ട്. അതിനിടെയാണ് പ്രമുഖ വാര്‍ത്താ ചാനലുകളുള്‍പ്പെടെ അമ്മക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അമ്മ വീണ്ടും ഗര്‍ഭിണിയാണ് എന്നതാണ് അതില്‍ എനിക്ക് മറക്കാനാവാത്ത ഒരു വാര്‍ത്ത. എനിക്കത് ആദ്യം തമാശയായാണ് തോന്നിയത്. പക്ഷെ വ്യാജ വാര്‍ത്തകളുടെ എണ്ണം കൂടിയപ്പോള്‍ എനിക്കത് അംഗീകരിക്കാനാവാതെയായി. എനിക്കുവേണ്ടിയെങ്കിലും ഇതൊക്കെ അവസാനിപ്പിക്കൂ. അമ്മ ഒരു നടിയായിരിക്കാം. പക്ഷെ അവര്‍ ഒരു മനുഷ്യസ്ത്രീയുമാണ്. അവര്‍ക്കും വികാരങ്ങളുണ്ട്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് വിഷമമാകില്ലേ. അതുപോലെയാണ് ഞങ്ങള്‍ക്കും. അതുകൊണ്ട് ഇങ്ങനെ ചെയ്യുന്നത് അവസാനിപ്പിക്കൂ'- നൈനിക പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം ജൂണ്‍ 28-നാണ് മീനയുടെ ഭര്‍ത്താവ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അതിനുപിന്നാലെയാണ് മീനക്കെതിരെ വ്യാപക വ്യാജ പ്രചാരണങ്ങള്‍ നടന്നത്. മീനയും നടന്‍ ധനുഷും വിവാഹിതരാകുന്നുവെന്നും മീന ഗര്‍ഭിണിയാണെന്നുമുള്‍പ്പെടെയാണ് പ്രചരിച്ചത്. ഇതിനെതിരെ മീനയും നേരത്തെ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവ് തങ്ങളെ വിട്ടുപോയെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ലെന്നും അതിനിടെ  ഇത്തരം കിംവദന്തികള്‍ പ്രചരിക്കുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്നുമാണ് മീന പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 3 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More