ഈ കേരളാ സ്റ്റോറി അല്ല നമ്മുടെ കഥ എന്ന് നമ്മളൊരുമിച്ച് വിളിച്ചു പറയേണ്ടിയിരിക്കുന്നു - എം എ ബേബി

ഈ കേരള സ്റ്റോറി അല്ല നമ്മുടെ കഥ എന്ന് നമ്മളൊരുമിച്ച് വിളിച്ചു പറയേണ്ടിയിരിക്കുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കേരളസ്റ്റോറി' എന്ന സിനിമയിലൂടെ ആർഎസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണ്. കേരളം ഒന്നാകെ ഇതിനോട് ശക്തമായി പ്രതികരിക്കണമെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

'കേരളസ്റ്റോറി' എന്ന സിനിമയിലൂടെ ആർഎസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണ്. കേരളം ഒന്നാകെ ഇതിനോട് ശക്തമായി പ്രതികരിക്കണം. നാലു മലയാളികൾ ചിലരുടെ പ്രേരണ കൊണ്ടും അബദ്ധം കൊണ്ടും ഏതാനും വർഷം മുമ്പ് മതം മാറി, ഇസ്ലാമിക തീവ്രവാദത്തിലേക്ക് പോയ സംഭവത്തെ പർവതീകരിച്ചു പ്രചരിപ്പിക്കുകയാണ് ഈ സിനിമ. പതിനായിരക്കണക്കിന് മലയാളി സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു എന്നാണ് പ്രചാരണം. 

കേരളത്തിൽ  ലവ് ജിഹാദ് എന്നൊക്കെയുള്ള കഥകൾ ആർഎസ്എസ് പ്രചാരകർ ഉണ്ടാക്കിയെടുത്ത കഥകളാണ്. ഇന്ത്യയിലെ മുഴുവൻ ഭരണകൂടത്തിന്റെ മേലും നിയന്ത്രണം ഉള്ള അവർക്ക് എന്തുകൊണ്ടാണ് ഇന്ത്യയിൽ നിന്ന് തീവ്രവാദത്തിലേക്ക് ആളുകൾ പോകുന്നത് തടയാനാവാത്തത്? ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം കേരളത്തിൽ നിന്ന് നാലു പേർ വഴിതെറ്റി സിറിയയിൽ പോയതല്ല, ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥ തകർക്കുന്ന ആർഎസ്എസ് ആണ്.

ഈ കേരള സ്റ്റോറി അല്ല നമ്മുടെ കഥ എന്ന് നമ്മളൊരുമിച്ച് വിളിച്ചു പറയേണ്ടിയിരിക്കുന്നു.


Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 3 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More