ഇരവാദം പറയാതെ ഇത്രകാലം കര്‍ണാടകയ്ക്കുവേണ്ടി എന്തുചെയ്‌തെന്ന് പറയൂ; മോദിയോട് രാഹുല്‍ ഗാന്ധി

ബംഗളുരു: കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മോദിയെക്കുറിച്ചുളളതല്ലെന്ന് അദ്ദേഹം മനസിലാക്കണമെന്നും സംസ്ഥാനത്ത് ഭാവിയില്‍ ബിജെപി എന്തുചെയ്യുമെന്നാണ് പ്രസംഗത്തില്‍ പറയേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയ നരേന്ദ്രമോദി സംസ്ഥാനത്തെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടിയില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി സംസ്ഥാനത്ത് നിങ്ങള്‍ എന്താണ് ചെയ്തതെന്ന് പറയൂ. അടുത്ത അഞ്ചുവര്‍ഷം എന്തുചെയ്യാനാണ് ഉദ്ദേശമെന്ന് പറയൂ. യുവാക്കളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചുമാണ് പ്രസംഗത്തില്‍ സംസാരിക്കേണ്ടത്. എന്നാല്‍ സ്വന്തം കാര്യം മാത്രമാണ് മോദി സംസാരിച്ചത്'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് 91 തവണ അധിക്ഷേപിച്ചുവെന്ന് പറയുന്ന മോദി കര്‍ണാടകയ്ക്കുവേണ്ടി എന്തുചെയ്തുവെന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അടുത്ത അഞ്ചുവര്‍ഷത്തില്‍ കര്‍ണാടകയ്ക്കുവേണ്ടി ബിജെപി എന്തുചെയ്യും എന്നതിനെക്കുറിച്ചാവണം മോദിയുടെ അടുത്ത പ്രസംഗമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനുപകരം തന്റെ കഷ്ടപ്പാടുകള്‍ പറയുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നാണ് പ്രിയങ്കാ ഗാന്ധി വിഷയത്തില്‍ പ്രതികരിച്ചത്. 

'ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിംഗ്, പി വി നരസിംഹറാവു, എ ബി വാജ്‌പേയ് എന്നീ പ്രധാനമന്ത്രിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനുപകരം അവരോട് കഷ്ടപ്പാടുകള്‍ പറയുന്ന പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത്'- പ്രിയങ്കാ ഗാന്ധി പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More