കൊച്ചി: അഭിനേതാവെന്ന നിലയില്‍ നൂറുശതമാനം കൃത്യനിഷ്ടയും ഉത്തരവാദിത്തബോധവുമുളള നടനാണ് ഷൈന്‍ ടോം ചാക്കോയെന്ന് സംവിധായകന് ബി ഉണ്ണിക്കൃഷ്ണന്. താന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഷൈന്‍ ടോമിനെ ആദ്യം പരിഗണിക്കുമെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് അത്രത്തോളം താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞു. വി കെ പ്രകാശ് ചിത്രം 'ലൈവി'ന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഞാനൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ആദ്യം പരിഗണിക്കുക ഷൈന്‍ ടോം ചാക്കോയെ ആയിരിക്കും. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങളുണ്ട്. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ നൂറുശതമാനം കൃത്യനിഷ്ടയും ഉത്തരവാദിത്തബോധവുമുളളയാളാണ് അദ്ദേഹം'- ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വി കെ പ്രകാശിന്റെ ലൈവില്‍ ഷൈന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മംത മോഹന്‍ദാസ്, സൗബിന് ഷാഹിര്‍, പ്രിയാ വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. വ്യാജ വാര്‍ത്തകള്‍ മനുഷ്യരെ എത്രത്തോളം ബാധിക്കുമെന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.