ഈ മണ്ണില്‍ വെറുപ്പിന്റെ രാഷ്ട്രീയം വളരാന്‍ ഞങ്ങള്‍ അനുവദിക്കില്ല; കേരളാ സ്‌റ്റോറിക്കെതിരെ മാലാ പാര്‍വ്വതി

വിവാദ ചിത്രം ദി കേരളാ സ്‌റ്റോറിക്കെതിരെ വിമര്‍ശനവുമായി നടി മാലാ പാര്‍വ്വതി. അവര്‍ കേരളാ സ്റ്റോറി എന്ന കഥ മെനയുന്നത് മലയാളികളെ ഉദ്ദേശിച്ചല്ലെന്നും വരും തലമുറയ്ക്കുവേണ്ടിയാണെന്നും മാലാ പാര്‍വ്വതി പറഞ്ഞു. അവര്‍ ചരിത്രത്തെ നിര്‍മ്മിക്കുകയാണെന്നും ഭാവിയില്‍ ചരിത്രമെന്തെന്ന് തിരയുന്ന സെര്‍ച്ച് എഞ്ചിനുകളില്‍ ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കാമെന്നും മാലാ പാര്‍വ്വതി പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയം വളരാന്‍ അനുവദിക്കാതെ കാവല്‍ നില്‍ക്കുന്നവര്‍ ഇന്നും ഈ മണ്ണിലുണ്ടെന്നും വിഭജിക്കാനുളള ശ്രമം ഫലവത്താകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

മാലാ പാര്‍വ്വതിയുടെ കുറിപ്പ്

"കേരള സ്‌റ്റോറി " എന്ന കഥ അവർ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല. വരും തലമുറയ്ക്ക് വേണ്ടിയാണ്. അവർ ചരിത്രത്തെ നിർമ്മിക്കുകയാണ്. കമ്മേഴ്സ്യൽ സിനിമയുണ്ടാക്കുന്ന പൊതു ബോധം മതി അവർക്ക്. ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും.

ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിൻ്റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാർദ്ദത്തിൻ്റെ സത്യവും തിരിച്ചറിയുന്നവർ. ജാതിയും മതവും, ആ  പ്രത്യേകതകളും, .ഈ മണ്ണിൻ്റെ, നമ്മുടെ  സ്വത്വത്തിൻ്റെ സവിശേഷതകളായി കാണുന്നവർ. വെറുപ്പിൻ്റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കാതെ.. കാവൽ നിൽക്കുന്നവർ ഇന്നും ഉണ്ട് മണ്ണിൽ.വിഭജിക്കാനുള്ള ശ്രമം പൂർണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയിൽ!

പക്ഷേ ഉദ്ദേശവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും!കാരണം, നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന്, മുദ്ര കുത്തിയാൽ, കലാപം നദ്ദ ന്നാൽ  പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂർ എന്നൊക്കെ കേൾക്കുന്ന പോലെ. നമുടെ പ്രശ്നങ്ങൾ വാർത്ത അല്ലാതെയും ആകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 16 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 21 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 22 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More