ഇതാ മറ്റൊരു കേരളാ സ്റ്റോറി; ചേരാവളളി മസ്ജിദില്‍ നടന്ന ഹിന്ദു വിവാഹവീഡിയോ പങ്കുവെച്ച് എ ആര്‍ റഹ്‌മാന്‍

മുംബൈ: ദി കേരളാ സ്‌റ്റോറി എന്ന സിനിമ വിവാദമായ പശ്ചാത്തലത്തില്‍ കായംകുളത്തുനിന്നുളള വ്യത്യസ്തമായ ഒരു വിവാഹവീഡിയോ പങ്കുവെച്ച് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. ഇതാ മറ്റൊരു കേരളാ സ്റ്റോറി എന്ന തലക്കെട്ടോടുകൂടി കൊമ്രേഡ് ഫ്രം കേരള എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വിവാഹത്തിന്റെ വാര്‍ത്തയാണ് എ ആര്‍ റഹ്‌മാന്‍ ഷെയര്‍ ചെയ്തത്. ഉപാധികളില്ലാതെ മാനവികതയെ പുല്‍കുന്നത് കാണുന്നത് അത്രമേല്‍ സുഖമുളള കാഴ്ച്ചയാണ് എന്നാണ് റഹ്‌മാന്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. കായംകുളം ചേരാവളളിയിലെ മുസ്ലീം ജമാഅത്ത് പളളിയില്‍ 2020 ജനുവരി 19-നാണ് ഹിന്ദു ആചാരപ്രകാരം അഞ്ജു- ശരത് ദമ്പതികളുടെ വിവാഹം നടന്നത്. 

വിവാഹത്തിനു രണ്ടുവര്‍ഷം മുന്‍പ് അഞ്ചുവിന്റെ പിതാവ് അശോകന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സാമ്പത്തികമായി പ്രതിസന്ധിയിലായ കുടുംബം സഹായത്തിനായി പളളിക്കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് പത്തുപവന്‍ സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും പളളിക്കമ്മിറ്റി നല്‍കിയിരുന്നു. ഇതുകൂടാതെ വധുവിന്റെയും വരന്റെയും പേരില്‍ രണ്ടുലക്ഷം രൂപ ബാങ്കിലും നിക്ഷേപിച്ചു. വിവാഹത്തിനായി ജമാഅത്ത് കമ്മിറ്റി ലെറ്റര്‍ പാഡില്‍ തയാറാക്കിയ ക്ഷണക്കത്ത് അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വിവാഹത്തിന്റെ വീഡിയോ ആണ് കേരളത്തെക്കുറിച്ച് വ്യാജ ആരോപണങ്ങളുന്നയിക്കുന്ന കേരളാ സ്റ്റോറി അടുത്ത ദിവസം റിലീസാകാനിരിക്കെ എ ആര്‍ റഹ്‌മാന്‍ പങ്കുവെച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More