ചരിത്രം ആവര്‍ത്തിക്കുന്നു; മോദിയുടെയും ഹിറ്റ്‌ലറിന്റെയും ചിത്രം പങ്കുവെച്ച് പ്രകാശ് രാജ്

ഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ റോഡ് ഷോയ്‌ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുളളുവേലിക്കുപിന്നില്‍ നില്‍ക്കുന്ന കുട്ടികളുമായി സംസാരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മോദിയെ ഹിറ്റ്‌ലറോടുപമിച്ച് പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. ഹിറ്റ്‌ലര്‍ മുളളുവേലിക്കുപിന്നിലുളള കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും നരേന്ദ്രമോദി മുളളുവേലിക്കപ്പുറം നില്‍ക്കുന്ന കുട്ടികള്‍ക്കൊപ്പമുളള ചിത്രവും നടന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. 'ചരിത്രം ആവര്‍ത്തിക്കുന്നു, നമ്മുടെ ഭാവി കിടക്കുന്നത് മുളളുവേലിക്ക് പിന്നിലാണ്. കരുതിയിരിക്കുക' എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നരേന്ദ്രമോദി കര്‍ണാടകയിലെ കലബുറഗിയില്‍ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കുട്ടികളുമായി സംസാരിച്ചത്. ഗ്രൗണ്ടിലെ മുളളുവേലിക്ക് പുറത്ത് തന്നെ കാത്തുനിന്ന മുപ്പതോളം കുട്ടികളുടെ അടുത്തേക്ക് സുരക്ഷാജീവനക്കാര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി എത്തിയത്. മോദിയെ കണ്ടപ്പോള്‍തന്നെ കുട്ടികള്‍ ആരവത്തോടെ ഹസ്തദാനത്തിനായി കൈകള്‍ നീട്ടിയെങ്കിലും അദ്ദേഹം കുട്ടികളെ സ്പര്‍ശിക്കാന്‍ തയാറായില്ല. കുട്ടികള്‍ക്കരികില്‍ എത്തിയ മോദി തനിക്കുനേരെ നീട്ടിയ കൈകള്‍ കണ്ടില്ലെന്ന് നടിച്ച് വേലിക്കിപ്പുറം നിന്നുകൊണ്ട് അവരോട് സംസാരിച്ചു. 

കുട്ടികള്‍ക്ക് ഹസ്തദാനം ചെയ്യാതിരുന്ന പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. നാല്‍പ്പതിനായിരം രൂപയുടെ കൊറിയന്‍ കൂണ്‍ കഴിക്കുന്ന പ്രധാനമന്ത്രി കുട്ടികളുടെ കൈ തൊടാന്‍ ആഗ്രഹിക്കുന്നില്ല. പാവങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നേര്‍വിപരീതം. ഇന്ത്യയ്ക്കുവേണ്ടത് രാഹുല്‍ ഗാന്ധിയെയാണ്. ചൈനയെ ഭയക്കുന്ന സംഘിയെയല്ല'- എന്ന അടിക്കുറിപ്പോടെയാണ് മോദി കുട്ടികളെ അവഗണിക്കുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 10 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More