രാജ്യത്തിനുവേണ്ടി രക്തം ചിന്തിയ പാരമ്പര്യമാണ് ഗാന്ധി കുടുംബത്തിനുളളത്-മോദിക്ക് മറുപടിയുമായി കപില്‍ സിബല്‍

ഡല്‍ഹി: ഗാന്ധി കുടുംബത്തെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി രാജ്യസഭാ എംപിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇന്ത്യയ്ക്കായി രക്തം ചിന്തിയത് രാജ്യം കണ്ടതാണെന്നും ആ വസ്തുത മറച്ചുവയ്ക്കാനാവില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ണാടകയുടെ പരമാധികാരം സംരക്ഷിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ 'രാജകുടുംബം' തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞതെന്നും ഇന്ത്യയില്‍നിന്ന് കര്‍ണാടകയെ വേര്‍പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നുമാണ് നരേന്ദ്രമോദി കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്. ഇതിനെതിരെയാണ് കപില്‍ സിബലിന്റെ പ്രതികരണം.

'നരേന്ദ്രമോദി പറയുന്നത് കര്‍ണാടക ഇന്ത്യയില്‍നിന്ന് വേര്‍പിരിയണമെന്ന് കോണ്‍ഗ്രസിന്റെ 'രാജകുടുംബം' ആഗ്രഹിക്കുന്നുവെന്നാണ്. പക്ഷെ മോദീ, ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇന്ത്യയ്ക്കായി രക്തം ചിന്തിയത് രാജ്യം കണ്ടതാണ്. എന്‍സിഇആര്‍ടി ഈ വസ്തുതകള്‍ പാഠപുസ്തകങ്ങളില്‍നിന്ന് മായ്ച്ചുകളയാന്‍ പോവുകയാണോ'-എന്നാണ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'കര്‍ണാടകയുടെ പരമാധികാരം സംരക്ഷിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ രാജകുടുംബം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്. അതിനര്‍ത്ഥം കര്‍ണാടകയെ അവര്‍ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്താന്‍ പരസ്യമായി വാദിക്കുന്നുവെന്നാണ്. കോണ്‍ഗ്രസില്‍ ടുക്‌ഡെ- ടുക്‌ഡെ സംഘത്തിന്റെ അസുഖം ഇത്രയും കൂടുതലാകുമെന്ന് കരുതിയില്ല. രാജ്യത്തിനെതിരായ കാര്യത്തിലെല്ലാം രാജകുടുംബം മുന്‍നിരയിലുണ്ട്. രാജ്യത്തിന്റെ വിഷയങ്ങളിലിടപെടാന്‍ ഈ രാജകുടുംബം അന്താരാഷ്ട്ര ശക്തികളെ പ്രോത്സാഹിപ്പിക്കുന്നു'- എന്നാണ് നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More