ബിജെപിയുടെ വസുന്ധര രാജെയാണ് ഗെഹ്ലോട്ടിന്റെ നേതാവ്; തുറന്നടിച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. സോണിയാ ഗാന്ധിയല്ല, വസുന്ധര രാജെയാണ് ഗെഹ്ലോട്ടിന്റെ നേതാവെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ബിജെപി ഭരണകാലത്ത് സംസ്ഥാനത്ത് നിരവധി അഴിമതികള്‍ നടന്നിരുന്നെന്നും അത് അന്വേഷിക്കാന്‍ ഗെഹ്ലോട്ട് തയാറാവുന്നില്ലെന്നും സച്ചിന്‍ ആരോപിച്ചു. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൈലറ്റ് ശ്രമം നടത്തിയപ്പോള്‍  ആ നീക്കം തടഞ്ഞത് വസുന്ധര രാജെയും കൈലാഷ് മേഘ്വാളുമാണെന്ന ഗെഹ്ലോട്ടിന്റെ പ്രസ്താവനയ്ക്കായിരുന്നു സച്ചിന്‍ പൈലറ്റിന്റെ മറുപടി. 

'ധോല്‍പൂരില്‍വെച്ചുളള ഗെഹ്ലോട്ടിന്റെ പ്രസ്താവന കേട്ടപ്പോള്‍ സോണിയാ ഗാന്ധിയല്ല, വസുന്ധര രാജെയാണ് അദ്ദേഹത്തിന്റെ നേതാവെന്ന് തോന്നിപ്പോയി. ആദ്യമായാണ് ഒരാള്‍ സ്വന്തം പാര്‍ട്ടിയിലുളള എംഎല്‍എമാരെയും എംപിമാരെയും കുറ്റം പറയുകയും ബിജെപിയുടെ നേതാക്കളെ പുകഴ്ത്തുകയും ചെയ്യുന്നത് ഞാന്‍ കാണുന്നത്. ബിജെപി നേതാക്കളെ പുകഴ്ത്തി കോണ്‍ഗ്രസിനെ അപമാനിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഇത് തികച്ചും തെറ്റായ കാര്യമാണ്'- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

2010-ല്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ കലാപനീക്കത്തെ താന്‍ അതിജീവിച്ചെന്നും വസുന്ധര രാജെയും മറ്റ് രണ്ട് ബിജെപി നേതാക്കളും വിമത എംഎല്‍എമാരുടെ നീക്കത്തെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചെന്നുമാണ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്. പണത്തിന്റെ ശക്തിയിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഗൂഢാലോചനയെ പിന്തുണയ്ക്കാന്‍ വസുന്ധര രാജെ വിസമ്മതിച്ചുവെന്നും തന്നെ താഴെയിറക്കാന്‍ അമിത് ഷായില്‍നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗെഹ്ലോട്ടിന്റെ പുകഴ്ത്തല്‍ തനിക്കെതിരായ ഗൂഢാലോചനയാണെണെന്നും പാര്‍ട്ടിക്കകത്തെ പൊട്ടിത്തെറികള്‍കൊണ്ട് അദ്ദേഹം കളളം പറയുകയാണെന്നുമാണ് വസുന്ധര രാജെ പ്രതികരിച്ചത്. അതേസമയം, സംസ്ഥാനത്തെ അഴിമതി പ്രശ്‌നങ്ങളയുര്‍ത്തിക്കാട്ടി സച്ചിന്‍ പൈലറ്റ് നയിക്കുന്ന 'ജന്‍ സംഘര്‍ഷ് യാത്ര' മെയ് പതിനൊന്നിന് ആരംഭിക്കും. അജ്മീറില്‍നിന്ന് ആരംഭിക്കുന്ന അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ജയ്പൂരിലാണ് അവസാനിക്കുക.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More