ജൂഡ് പറയുന്നത് പച്ചക്കളളം; കുടുംബത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്- ആന്റണി പെപ്പെ

കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആന്റണി വര്‍ഗീസ്. ജൂഡിന്റെ ആരോപണങ്ങള്‍ വ്യക്തിപരമായി വിഷമമുണ്ടാക്കിയെന്നും തന്റെ കുടുംബത്തെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ആന്റണി വര്‍ഗീസ് എന്ന പെപ്പെ പറഞ്ഞു. സിനിമയില്‍നിന്ന് പിന്മാറിയത് സിനിമയെക്കുറിച്ചുളള ആശയക്കുഴപ്പം ചോദിച്ചതിന് ജൂഡ് അസഭ്യം പറഞ്ഞതിനാണെന്നും ജൂഡിന്റെ പണം തിരികെ നല്‍കി ഒരു വര്‍ഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ വിവാഹമെന്നും പെപ്പെ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തെളിവുകള്‍ നിരത്തിയാണ് പെപ്പെ ഇക്കാര്യം പറഞ്ഞത്. 

ആന്റണി വര്‍ഗീസ് പറഞ്ഞത്: 

എന്നെപ്പറ്റി ജൂഡ് ചേട്ടന് എന്തുവേണമെങ്കിലും പറയാം. അതിനുളള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ന്യായം എന്റെ ഭാഗത്തായതുകൊണ്ടാണ് ഞാന്‍ രണ്ടുദിവസം മിണ്ടാതിരുന്നത്. എന്നാല്‍ എന്റെ അനിയത്തിയുടെ വിവാഹം പുളളിയുടെ പണം വാങ്ങിയാണ് നടത്തിയത് എന്ന ആരോപണം എനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. വീട്ടില്‍ ഇനി ഒരുപരിപാടിക്ക് പോകുമ്പോള്‍ നാട്ടുകാര്‍ ചിരിക്കും. ചേട്ടന്‍ ഒരാളുടെ പൈസ പറ്റിച്ചാണ് കല്യാണം നടത്തിയതെന്ന് പറഞ്ഞ്. പുറത്തിറങ്ങിയാല്‍ പരിഹാസം. അത് മാറണം. എന്റെ പെങ്ങളും അപ്പനും ഞാനും കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ടാണ് അവളുടെ കല്യാണം നടത്തിയത്. എന്റെ ഫേസ്ബുക്ക് പേജില്‍ മോശം കമന്റുകള്‍ വന്നത് കുഴപ്പമില്ല. എന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കും അത്തരം കമന്റുകള്‍ വന്നു. എന്നെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് ക്ലാരിഫിക്കേഷന്‍ കൊടുക്കേണ്ട ബാധ്യത  എനിക്കുണ്ട്. അതുകൊണ്ടാണ് ഞാന്‍ വന്നത്. 

ഞാന്‍ നിര്‍മ്മാതാവിന് പണം തിരികെ നല്‍കിയത് 2020 ജനുവരി 17-നാണ്. എന്റെ സഹോദരിയുടെ വിവാഹം നടന്നത് 2021 ജനുവരി 18-ന്. അതായത് അവരുടെ പണം തിരികെ നല്‍കി ഒരു വര്‍ഷത്തിനുശേഷമാണ് അനുജത്തിയുടെ വിവാഹം. സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് അസഭ്യം പറഞ്ഞു. തുടര്‍ന്നാണ് സിനിമയില്‍നിന്ന് പിന്മാറിയത്. മൂന്നുവര്‍ഷം മുന്‍പ് സംഘടനകള്‍ വഴി ചര്‍ച്ച ചെയ്ത് പരിഹരിച്ച പ്രശ്‌നം ഇപ്പോള്‍ എന്തിനാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്? ജൂഡിന്റെ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്. ഇതെന്റെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്. എന്നെവച്ച് സിനിമയെടുക്കാന്‍ തീരുമാനിക്കുന്ന നിര്‍മ്മാതാക്കള്‍ എന്താണ് കരുതുക? ഒരാള്‍ക്ക് വിജയമുണ്ടാകുമ്പോള്‍ അയാള്‍ പറയുന്നത് എല്ലാവരും കേള്‍ക്കും. 

എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. ഞാനെന്റെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്നാണ് ഇവിടെ വരെ എത്തിയത്. എന്റെ യോഗ്യത അളക്കാന്‍ അദ്ദേഹം ആരാണ്? നമ്മുടെ യോഗ്യത നിര്‍ണയിക്കാന്‍ ലോകത്ത് ആരുമില്ല. എനിക്ക് ലിജോ ജോസ് പെല്ലിശേരി അവസരം നല്‍കിയതുകൊണ്ടുമാത്രമാണ് ഞാന്‍ സിനിമയില്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും അങ്ങനെ തന്നെയാണ്. ആരെങ്കിലുമൊക്കെ അവസരം നല്‍കിത്തന്നെയാണ് എല്ലാവരും സിനിമയിലെത്തുന്നത്. എന്നെ അറിയുന്ന ആളുകള്‍ക്ക് സത്യമറിയാം. നമ്മുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തലകുനിച്ച് നില്‍ക്കാം. ശരിയുണ്ടെങ്കില്‍ തലയുയര്‍ത്തി നില്‍ക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 20 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More