മഹാപുര: മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരായ അഴിമതി ആരോപണങ്ങളില്‍ നടപടി വേണമെന്ന് സച്ചിന് പൈലറ്റ്. ഇനിയും വൈകിയിട്ടില്ലെന്നും ആറുമാസം സമയമുണ്ടെന്നും സച്ചിന് പൈലറ്റ് പറഞ്ഞു. 'അഴിമതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. ഇനിയും ആറുമാസം സമയമുണ്ട്. വിദ്യാര്‍ത്ഥികള്‍ പണം ചെലവഴിച്ച്, കഠിനാധ്വാനം ചെയ്ത് പഠിക്കുന്നു. അവര്‍ പരീക്ഷയെഴുതാനെത്തുമ്പോള് ചോദ്യപ്പേപ്പര്‍ ചോര്‍ന്നു എന്ന് വാര്‍ത്ത. ഈ അഴിമതിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം'- സച്ചിന് പൈലറ്റ് പറഞ്ഞു. വസുന്ധര രാജെയുടെ നേതൃത്വത്തില്‍ ബിജെപി ഭരിച്ച കാലത്തെ അഴിമതി ആരോപണങ്ങളില്‍ സ്വന്തം സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് മെയ് 11-ന് ആരംഭിച്ച 'ജന്‍ സംഘര്‍ഷ് യാത്ര' അവസാനിച്ചതിനുപിന്നാലെ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2023 ഡിസംബറിലാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. താന്‍ ഉന്നയിക്കുന്നത് പ്രധാനപ്പെട്ട വിഷയങ്ങളായതിനാല്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ട് എന്ന് സച്ചിന് പൈലറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'സംസ്ഥാനത്തിന്റെ മുഖമാണ് മുഖ്യമന്ത്രി. അശോക് ഗെഹ്ലോട്ടും ഞാനും അഴിമതിക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്. എന്നാല്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. ചോദ്യപ്പേപ്പര്‍ ചോര്‍ത്ത ഗുരുതരമായ പ്രശ്നമാണ്. അത് പരിഹരിക്കേണ്ടതുണ്ട്. കര്‍ണാടകയില്‍ ബൊമ്മെയുടെ അഴിമതി തുറന്നുകാട്ടിയതുകൊണ്ടാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തതും ഞങ്ങള്‍ വിജയിച്ചതും'- എന്നും അദ്ദേഹം പറഞ്ഞിരുന്നു.