ഞങ്ങളെ വിഭജിക്കാനാവില്ല; ഇത് ഐക്യത്തിന്റെ ഭവനമാണ്- ഡി കെ ശിവകുമാര്‍

ബംഗളുരു: മുഖ്യമന്ത്രി സ്ഥാനത്തിനായി കര്‍ണാടകയില്‍ പോര് മുറുകുന്നു എന്ന വാര്‍ത്തക്കിടെ നിഷേധ പ്രസ്താവനയുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും തെരെഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യ ശില്പിയുമായ ഡി കെ ശിവകുമാര്‍ രംഗത്തെത്തി. 'ഞങ്ങള്‍ 135 പേരാണ് ഞങ്ങളെ വിഭാജിക്കനാവില്ല. ഞങ്ങളുടെത് ഐക്യത്തിന്റെ ഭവനമാണ്. പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കും. പിന്നില്‍ നിന്ന് കുത്തില്ല; പാര്‍ട്ടി അമ്മയാണ് കുഞ്ഞുങ്ങള്‍ക്ക് വേണ്ടതെല്ലാം അമ്മ നല്‍കും" ഡി കെ ശിവകുമാര്‍ പറഞ്ഞു. 

താന്‍ വിമതനാവില്ലെന്ന് ആവര്‍ത്തിച്ച ഡി കെ ശിവകുമാര്‍ ഉത്തരാവാദിത്തമുള്ള വ്യക്തി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. " പാര്‍ട്ടിയുടെ ഭാഗമാണ് ഞാന്‍. വേണമെങ്കില്‍ എന്നെ ചുമതലയേല്‍പ്പിക്കാം. അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യില്ല. ഒരിക്കലും വിമതനാവില്ല.''- കോണ്‍ഗ്രസ് ഹൈക്കമാണ്ട് വിളിപ്പിച്ചത് പ്രകാരം ഡല്‍ഹിയിലേക്ക് പോകും മുന്‍പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

ഇതിനിടെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യയെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് തീരുമാനിച്ചതായാണ് വിവരം. അതേസമയം ഡി കെ ശിവകുമാറിനെ ഒരു തരത്തിലും വേദനിപ്പിക്കാത്ത തീരുമാനം എടുക്കണമെന്ന നിര്‍ബന്ധവും ഹൈക്കമാണ്ടിനുണ്ട്. പ്രധാന വകുപ്പ് നല്‍കിക്കൊണ്ട് ഉപഖ്യന്ത്രിയക്കാനാണ് ആലോചന. ശിവകുമാറുമായുള്ള ചര്‍ച്ചക്കൊടുവില്‍ മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളു. മുഖ്യമന്ത്രി സംബന്ധിച്ച പ്രഖ്യാപനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് നടത്തും 

Contact the author

Web Desk

Recent Posts

National Desk 11 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 17 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More