അമേരിക്കയെ വിമര്‍ശിക്കാന്‍ ഹിരോഷിമയിലേക്ക് പോയ ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു നമുക്ക്- അശോക് സ്വെയ്ന്‍

ഡൽഹി: ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പരസ്പരം ആശ്ലേഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ലെന്നും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് തനിക്ക് വേണമെന്നും ജോ ബൈഡൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ഓർമ്മിച്ച് എഴുത്തുകാരനും പ്രൊഫസറുമായ അശോക് സ്വെയ്ൻ. ഹിരോഷിമയിൽ അണുബോംബ് വർഷിച്ച അമേരിക്കയെ വിമർശിക്കാനാണ് ജവഹർലാൽ നെഹ്‌റു ഹിരോഷിമയിലേക്ക് പോയതെന്ന് അശോക് സ്വെയ്ൻ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇന്ത്യയ്ക്ക് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു. അദ്ദേഹം ഹിരോഷിമയിലേക്ക് പോയത് അമേരിക്കൻ പ്രസിഡന്റിനെ കെട്ടിപ്പിടിക്കാനല്ല, മറിച്ച് നഗരത്തിൽ അണുബോംബിട്ട് നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കാനുളള അമേരിക്കയുടെ തീരുമാനത്തെ വിമർശിക്കാനായിരുന്നു'- അശോക് സ്വെയ്ൻ ട്വീറ്റ് ചെയ്തു. 1957 ഒക്ടോബറിൽ ഹിരോഷിമ മെമ്മോറിയൽ പാർക്കിൽവെച്ച് ജവഹർലാൽ നെഹ്‌റു ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More