തിരുവനന്തപുരം: ജൂണ്‍ 7 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നും പരിഗണിക്കാമെന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും ബസുടമകള്‍ പറഞ്ഞു. പ്രഖ്യാപിച്ച സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്നും ഇക്കാര്യം വ്യക്തമാക്കി മന്ത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സമരസമിതി കണ്‍വീനര്‍ ടി ഗോപിനാഥ് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് ടിക്കറ്റിന്റെ അമ്പത് ശതമാനമാക്കണം, കണ്സെഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ ബസുടമകള്‍ സമരം ചെയ്യുന്നത്. കണ്സെഷന് നിരക്ക് ടിക്കറ്റിന്റെ അമ്പത് ശതമാനമാക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അഞ്ചുരൂപ കൊടുക്കേണ്ടിവരും.