മോദിയുടെ ജനപ്രീതി താഴുന്നു, രാഹുല്‍ ഗാന്ധിയുടെ ജനസമ്മതി ഉയരുന്നു; എന്‍ഡിടിവി സര്‍വ്വേ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനപ്രീതി കുറയുന്നതായി റിപ്പോർട്ട്. ലോക്‌നീതി സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസും എൻഡിടിവിയും സംയുക്തമായി നടത്തിയ പബ്ലിക് ഒപ്പീനിയൻ സർവ്വേയിലാണ് മോദിയുടെ ജനപ്രീയി താഴുന്നതായി കണ്ടെത്തിയത്. 2019-ലെ സർവ്വേയിൽ 44 ശതമാനം ജനങ്ങളുടെ പിന്തുണയാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. ഇത്തവണ അത് 43 ശതമാനമായി കുറഞ്ഞു. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജനസമ്മതി കുതിച്ചുയരുന്നുവെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷത്തെ സർവ്വേയിൽ 24 ശതമാനം ജനങ്ങളാണ് രാഹുൽ ഗാന്ധിയെ പിന്തുണച്ചതെങ്കിൽ ഇത്തവണ അത് 27 ശതമാനമായി ഉയർന്നു. ഭാരത് ജോഡോ യാത്രയും കർണാടകയിൽ ബിജെപിയെ തകർത്ത് കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തിയതുമാണ് രാഹുൽ ഗാന്ധിയുടെ ജനസമ്മതി ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോൺഗ്രസിന്റെ വോട്ടുവിഹിതം ഇത്തവണ കൂടുമെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന് 19 ശതമാനമാണ് വോട്ട് വിഹിതമെങ്കിൽ ഇത്തവണ അത് 29 ശതമാനമായി ഉയരുമെന്നാണ് സർവ്വേയിൽ പറയുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും കഴിഞ്ഞാൽ കൂടുതൽ ജനപിന്തുണ ലഭിച്ചത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനുമാണ്. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എൻഡിടിവിയുടെ സർവ്വേഫലം പുറത്തുവരുന്നത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More