കൊച്ചി: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് വി ഭട്ടിയെ നിയമിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിരമിച്ചതിനുപിന്നാലെ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ എസ് വി ഭട്ടിയെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു. ഭട്ടിയെ ചീഫ് ജസ്റ്റിസ് ആക്കണമെന്ന സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ സരസ വെങ്കിട്ടനാരായണ ഭട്ടി (എസ് വി ഭട്ടി) 2019 മാര്‍ച്ച് 9 മുതല്‍ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ടിച്ചുവരികയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതിനുമുന്‍പ് ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1987 മുതല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ഭട്ടിയെ 2013-ലാണ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നത്. ഇന്നുമുതല്‍ എസ് വി ഭട്ടി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമാരംഭിക്കും. കാലാവധി സംബന്ധിച്ച വിവരങ്ങള്‍ പുറന്നുവന്നിട്ടില്ല.
നേരത്തെ ബ്രഹ്മപുരം പ്ലാന്റുള്പ്പെടെയുളള വിഷയങ്ങള്‍ എസ് വി ഭട്ടിയുടെ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. പൊതുതാല്‍പ്പര്യ ഹര്ജികളുള്പ്പെടെയുളളവ ആയിരിക്കും അദ്ദേഹത്തിന്റെ പരിഗണനയില്‍ വരിക.