പാര്‍ലമെന്റ് ഉദ്ഘാടനത്തെ മോദി കിരീടധാരണമായി ആഘോഷിക്കുന്നു- രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിനുപിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനത്തെ കിരീടധാരണം പോലെ ആഘോഷിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമെന്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് ഉദ്ഘാടനത്തെ കിരീടധാരണം പോലെ ആഘോഷിക്കുന്നു'- രാഹുല്‍ ട്വീറ്റ് ചെയ്തു. 

ഭരണഘടനാ തത്വങ്ങളെയും മൂല്യങ്ങളെയും കാറ്റില്‍പ്പറത്തി ബിജെപി നടത്തിയ പാര്‍ലമെന്റ് ഉദ്ഘാടനം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കറുത്ത ദിവസമാണെന്ന് എ ഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിന് വിശദീകരണം നല്‍കാന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ആര്‍എസ്എസിന്റെ പിന്നാക്ക വിരുദ്ധ നിലപാടാണ് ഇത് കാണിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാജ്യത്തെ 140 കോടി ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പുതിയ മന്ദിരമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പൂജ നടത്തിയാണ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്ന ചെങ്കോല്‍ പ്രധാനമന്ത്രി ഏറ്റുവാങ്ങി സ്പീക്കറുടെ കസേരയ്ക്കുപിന്നില്‍ സ്ഥാപിച്ചു. രാഷ്ട്രപതിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് 20 രാഷ്ട്രീയ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More