ട്രെയിന്‍ അപകടകാരണം അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ- റെയില്‍വേ മന്ത്രി

ഡല്‍ഹി: ഒഡീഷ ട്രെയിന്‍ അപകടത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും അന്വേഷണത്തിന് ശേഷം മാത്രമേ കാരണങ്ങള്‍ വ്യക്തമാകൂ എന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ''റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അതിനുശഷം മാത്രമെ എന്തുകാരണം കൊണ്ടാണ് അപകടം നടന്നത് എന്ന് പറയാനാകൂ.''- റെയില്‍വേ മന്ത്രി പറഞ്ഞു. 

"അപകടം നടന്നതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കണം എന്ന ആവശ്യം മന്ത്രി അശ്വിനി വൈഷ്ണവ് തള്ളിക്കളഞ്ഞു. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിലും പരിക്കേറ്റവരുടെ ചികിത്സയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ രാജിയെ കുറിച്ച് ചിന്തിക്കുന്നില്ല. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സംയുക്തമായാണ് ഇക്കാര്യത്തില്‍ മുന്നേറുന്നത്."- റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.  

ഇന്നലെയാണ് ഒഡീഷയില്‍ ട്രെയിന്‍ അപകടം നടന്നത്.  അപകടത്തില്‍ മരിച്ചവരുടെ എണ്ണം 261 ആയി. 900 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവഗുരുതരമായി തുടരുയാണ്. ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം നടന്നത്. ഒരേസമയം മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. ഷാലിമാര്‍ -ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത് പൂര്‍ ഹൗറ എക്സ്പ്രസ്, എന്നീ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. 

Contact the author

National

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More