മോദിക്ക് ഈ അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ കഴിയുമോ- ശ്രീവത്സ

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവ് ശ്രീവത്സ. നരേന്ദ്ര മോദിയുടെ തനി സ്വരൂപം വെളിപ്പെടാന്‍ ടെലിപ്രോംപ്റ്റര്‍ എടുത്തു മാറ്റിയാല്‍ മത്രി എന്നാക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് താഴെ പറയുന്ന അഞ്ചു ചോദ്യങ്ങള്‍ക്കും മോദിയുടെ ഉത്തരങ്ങള്‍ ഒരു വലിയ 'നോ' ആയിരിക്കും എന്ന് കളിയാക്കി. രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്തുകൊണ്ടാണ് ശ്രീവത്സ മോദിക്കെതിരെ ആഞ്ഞടിച്ചത്. 

1. രാഹുല്‍ ഗാന്ധിയെപ്പോലെ രാജ്യത്ത് ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ മോദിക്ക് കഴിയുമോ?

2. രാഹുലിനെ പോലെ അമേരിക്കയിലും ഇംഗ്ലണ്ടിലും വാര്‍ത്താസമ്മേളനങ്ങള്‍ നടത്താന്‍ കഴിയുമോ?

3. ടെലിപ്രോംപ്റ്റരിന്റെ അഭാവത്തില്‍ സ്റ്റാന്‍ഫോര്‍ഡില്‍ പ്രസംഗിക്കുമോ?

4. ടെലിപ്രോംപ്റ്റരിന്റെ അഭാവത്തില്‍ ഇന്ത്യന്‍ പ്രവാസി സംഘത്തോട് സംസാരിക്കാന്‍ കഴിയുമോ? 

5. വിദേശനയം, സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ രാഹുലിനെ പോലെ സംസാരിക്കാന്‍ കഴിയുമോ? 

തുടങ്ങിയ ചോദ്യങ്ങളാണ് ശ്രീവത്സ തന്റെ ട്വിറ്റില്‍ ഇന്നയിച്ചത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒരു വലിയ 'നോ' അദ്ദേഹത്തിന് പറയാന്‍ കഴിയൂ. മോദിയെ മീഡിയ ഊതി വീര്‍പ്പിച്ചുവെച്ചിരിക്കുകയാണ്. അദ്ദേഹം മികച്ച പ്രസംഗകനാണ് എന്നത് വെറും മിഥ്യയാണ്. മുന്‍ നിര സര്‍വകലാശാലകളില്‍ പ്രസംഗിക്കുകയും സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും അവരില്‍ നിന്ന് കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുമായി മോദിക്ക്  താരതമ്യമില്ലെന്നും ശ്രീവത്സ തന്‍റെ ട്വിറ്റില്‍ പറയുന്നു. ''ബിജെപി അക്രമിക്കുന്തോറും ശത്നാകുന്ന രാഹുലിനെയാണ് കാണുന്നത്. ബിജെപിക്ക് രാഹുലിനെ ഭയമാണ്. മോദിയുടെ കോര്‍പറേറ്റ് ചങ്ങാത്തം തുറന്നുകാട്ടിയതും ഭാരത് ജോഡോ യാത്രയുടെ വിജയവുമാണ്‌ രാഹുലിനെ അയോഗ്യനാക്കുന്നതിലേക്കും അദ്ദേഹത്തെ ടാര്‍ഗറ്റ് ചെയ്യുന്നതിലക്കും ബിജെപിയെ എത്തിച്ചത്.''- ശ്രീവത്സ തന്‍റെ കുറിപ്പില്‍ പറയുന്നു. 

അടുത്തകാലത്ത് നടന്ന രാഷ്ട്രീയ സര്‍വ്വേഫലങ്ങള്‍ പുറത്തുവിടാനും ചര്‍ച്ച ചെയ്യാനും മാധ്യമങ്ങള്‍ തയറാകുന്നില്ല. അതെല്ലാം തന്നെ രാഹുല്‍ ഗാന്ധിക്ക് അനുകൂലമാണ് എന്നതാണ് കാരണം. രാജ്യത്തെ വോട്ടര്‍മാര്‍ക്കിടയില്‍ രാഹുലിന്റെ ജനപ്രീതി ഉയരുകയാണ്. സാധാരണക്കാര്‍, യുവാക്കള്‍, സ്ത്രീജനങ്ങള്‍ തുടങ്ങിയവര്‍ക്കിടയില്‍ അത് കൂടുതലാണ്. ജനങ്ങള്‍ക്ക് ഏറ്റവും സൌകര്യപ്രദമായ സ്ഥലങ്ങളില്‍ ചെന്ന് അവരുമായി സംവദിച്ചാണ് റൌള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിലെ വിജയം സുനിശ്ചിതമാണ്.''-ശ്രീവത്സ തന്‍റെ കുറിപ്പില്‍ കൂട്ടിചേര്‍ത്തു. 

Contact the author

National

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More