ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ സഞ്ചരിച്ചാല്‍ മതി; കുട്ടികള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം

ഡല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയില്‍ ഭേദഗതി അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കുട്ടികള്‍ക്ക് പ്രത്യേകം ഇളവ് അനുവദിക്കാനാവില്ലെന്ന് രാജ്യസഭാംഗം എളമരം കരീമിന് നല്കിയ മറുപടിയിലായാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി ഇക്കാര്യമറിയിച്ചത്. 

നിയമപരമായി രണ്ടുപേര്‍ക്കേ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മൂന്നാമതൊരാളായി കുട്ടികളെ കൊണ്ടുപോകാനാകുമോ എന്ന കാര്യമാണ് എളമരം കരീം എം പി നല്‍കിയ കത്തില്‍ ആരാഞ്ഞത്. എന്നാല്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്താനാവില്ലെന്നും മൂന്നാമതൊരാളായി മാത്രമേ കുട്ടിയെ പരിഗണിക്കാനാവൂ എന്നും ഇത് നിയമപരമായി തെറ്റാണെന്നും മന്ത്രി നിതിന്‍ ഗഡ്ഗരി നല്‍കിയ മറുപടിക്കത്തില്‍ പറയുന്നു. 

സംസ്ഥാനത്ത് നാളെ (05/06/2023, തിങ്കള്‍) മുതല്‍ എ ഐ കാമറാ സ്ക്രീനിങ്ങും അതുവഴിയുള്ള പിഴ ഈടാക്കലും പ്രാബല്യത്തില്‍ വരികയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ യാത്രാ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍  കേന്ദ്രത്തിന് നല്‍കിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എം പി കത്ത് നല്‍കിയത്. ഈ കത്തില്‍ തന്നെ വ്യക്തത വന്ന സാഹചര്യത്തില്‍ കുട്ടികളുടെ ഇരുചക്ര വാഹനയാത്ര ചോദ്യചിഹ്നമായി തുടരുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More