ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ചരക്ക് ട്രെയിന്‍ പാളംതെറ്റി

ഭുവനേശ്വര്‍: ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം. ബര്‍ഗഡിലാണ് ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് (തിങ്കള്‍) രാവിലെയാണ് സംഭവം. ഖനനം നടക്കുന്ന പ്രദേശത്താണ് അപകടം ഉണ്ടായത്. ഇവിടെ നിന്നും ചരക്കുമായി പോയ തീവണ്ടിയാണ് പാളം തെറ്റിയത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റെയിവേ ലൈനിലാണ് അപകടം. സംഭവസ്ഥലത്തെത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ 288 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1100 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവഗുരുതരമായി തുടരുയാണ്. ഒരേസമയം മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. ഷാലിമാര്‍ -ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത് പൂര്‍ ഹൗറ എക്സ്പ്രസ്, എന്നീ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനുപിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ അപകടമുണ്ടാകുന്നത്.


Contact the author

National Desk

Recent Posts

National Desk 21 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 22 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 23 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More