മഹാഭാരതം സീരിയലിലെ 'ശകുനി' ഗുഫി പെയിന്‍റല്‍ അന്തരിച്ചു

മുംബൈ: മഹാഭാരതം സീരിയലിലൂടെ പ്രശസ്തനായിത്തീര്‍ന്ന ടെലിവിഷന്‍ സീരിയല്‍ താരം ഗുഫി പെയിന്‍റല്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഗുഫി പെയിന്‍റല്‍ നടനെന്ന നിലയില്‍ ഏറ്റവും ശ്രദ്ധ നേടിയത് 1980 കളുടെ ഒടുവില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത മഹാഭാരതം സീരിയലില്‍ ശകുനിയുടെ വേഷം ചെയ്തതിലൂടെയാണ്. 

അവിഭക്ത ഭാരതത്തില്‍ 1944 ല്‍ പഞ്ചാബിലാണ് ഗുഫി പെയിന്‍റല്‍ ജനിച്ചത്. 1975 ല്‍ ഇറങ്ങിയ റഫു ചക്കര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. തുടര്‍ന്ന് സുഹാഗ്, ദവ, ഖും, സാമ്രാട്ട് ആന്‍ഡ് കോ, ദില്ലഗി, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1986 ലാണ് സീരിയല്‍ രംഗത്തേക്ക് ചുവട് മാറ്റുന്നത്. മഹാറാണാ പ്രതാപ്‌, കാനൂന്‍, സൌദ, ഓം നമ ശിവായ, സി ഐ ഡി, തുടങ്ങി നിരവധി സീരിയലുകളില്‍ സുപ്രധാന വേഷങ്ങള്‍ ചെയ്തു.  

Contact the author

National

Recent Posts

National Desk 10 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 13 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More