പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് പറഞ്ഞവര്‍ക്ക് തെറ്റി; സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്ന് സച്ചിന്‍

ജയ്പൂര്‍: സത്യസന്ധമായ രാഷ്ട്രീയമാണ് രാജ്യത്തിന് ആവശ്യമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അഴിമതി രാഷ്ട്രീയത്തിന് രാജ്യത്തും രാജസ്ഥാനിലും ഇടം നല്‍കരുതെന്നും യുവജനങ്ങള്‍ നിരാശരായാല്‍ രാജ്യത്ത് പുരോഗതിയുണ്ടാവില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ആരെയും അപമാനിക്കാനല്ല താന്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും സച്ചിന്‍ പറഞ്ഞു. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'യുവാക്കളുടെ നല്ല ഭാവിക്കായാണ് ഞാന്‍ എപ്പോഴും സംസാരിച്ചിട്ടുളളത്. ഇവിടുത്തെ ജനങ്ങള്‍ എന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. എന്റെ ശബ്ദം ദുര്‍ബലമല്ല, ഞാന്‍ ഒരിക്കലും പിന്നോട്ട് പോവുകയുമില്ല. സത്യസന്ധമായ രാഷ്ട്രീയമാണ് രാജ്യത്തിന് ആവശ്യം. യുവാക്കളുടെ ഭാവിവെച്ച് ആരും കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ നയം വ്യക്തമാണ്. എനിക്കുവേണ്ടത് സംശുദ്ധമായ രാഷ്ട്രീയമാണ്'-സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികത്തില്‍ സച്ചിന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സച്ചിന്‍ കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നേക്കുമെന്ന സൂചന നേതൃത്വത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. സച്ചിന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം നേരത്തെ അദ്ദേഹത്തിന്റെ അനുയായികളും കോണ്‍ഗ്രസും തളളിയിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More