ജോലിസ്ഥലത്ത് ജാതിവിവേചനം; യുപി സ്വദേശിയായ ദളിത് യുവാവ് ആത്മഹത്യ ചെയ്തു

ബംഗളുരു: ജോലിസ്ഥലത്തെ ജാതിവിവേചനത്തെ തുടര്‍ന്ന് ദളിത് യുവാവ് ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ ലൈഫ് സ്റ്റൈല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ വിഷ്വല്‍ മര്‍ച്ചന്‍ഡൈസറായി ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി വിവേക് രാജാണ് ആത്മഹത്യ ചെയ്തത്. ജൂണ്‍ മൂന്നിന് ജോലിസ്ഥലത്തെ ജാതിവിവേചനത്തെക്കുറിച്ചും അതിക്രമത്തെക്കുറിച്ചും വിവേക് പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി യൂട്യബില്‍ വീഡിയോയും പോസ്റ്റ് ചെയ്തു. അതിനുപിന്നാലെയാണ് വിവേകിനെ താമസിക്കുന്ന ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

ഐപിസി സെക്ഷന്‍ 34, 306 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് വിവേക് നല്‍കിയ പരാതിയില്‍ ചില സഹപ്രവര്‍ത്തകര്‍ ഉപദ്രവിച്ചതായി പറയുന്നുണ്ട്. ഇവര്‍ക്കെതിരെ സെക്ഷന്‍ 3 (1) r, 31 (1) s എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിവേകിന്റെ സഹപ്രവര്‍ത്തകര്‍ രണ്ടുപേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും എഫ് ഐ ആറില്‍നിന്ന് തങ്ങളുടെ പേരുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ജാതി വിവേചനത്തെക്കുറിച്ച് പരാതി നല്‍കിയതിനുശേഷം മകന്‍ തന്നെ വിളിച്ചിരുന്നെന്നും അവന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്നും വിവേകിന്റെ പിതാവ് പറഞ്ഞു. ' അവന്‍ എന്റെ ആരോഗ്യത്തെക്കുറിച്ചും വീട്ടിലെ കാര്യങ്ങളെക്കുറിച്ചും മാത്രമാണ് ചോദിച്ചത്. മറ്റു കാര്യങ്ങളൊന്നും പറഞ്ഞില്ല. ഇരുപത് വര്‍ഷം മുന്‍പ് എന്റെ ഭാര്യ മരിച്ചു. എനിക്ക് മകന്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ അവനും പോയി. ഇനി ഒറ്റയ്ക്ക് കഴിയാനാണ് എന്റെ വിധി'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More