കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ പ്രഭാസ്-ഓം റാവത്ത് ചിത്രം ആദിപുരുഷിനെതിരെ വ്യാപക വിമര്‍ശനം. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിലെ വി എഫ് എക്സിനെതിരെയാണ് ഏറ്റവുമധികം ട്രോളുകള്‍. ചിത്രത്തില്‍ രാവണനായെത്തിയത് നടന് സെയ്ഫ് അലി ഖാനാണ്. രാവണന്റെ പത്തുതലകളും അഞ്ചുതല മുകളിലും അഞ്ചുതല താഴെയുമായി അടുക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. രാമനായെത്തിയ പ്രഭാസിനെ ചില രംഗങ്ങളില്‍ കാണുമ്പോള്‍ യേശുവിനെപ്പോലെ തോന്നുന്നുണ്ടെന്നും കാര്ട്ടൂണുകള് കാണുന്നതോ ബാലരമ വായിക്കുന്നതോ ആണ് ഇതിലും നല്ലതെന്നും പ്രേക്ഷകര്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
അതേസമയം, ആദിപുരുഷിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹിന്ദുസേന കോടതിയെ സമീപിച്ചു. ചിത്രം രാമായണത്തെയും രാമനെയും ഹൈന്ദവ സംസ്കാരത്തെയും അപമാനിക്കുകയാണ് എന്ന് ആരോപിച്ച് ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അതിനിടെ കര്‍ണാടകയില്‍ ചിത്രം ഇഷ്ടമായില്ലെന്ന് തിയറ്ററിനുമുന്നില്നിന്ന് റിവ്യൂ പറഞ്ഞ യുവാവിന് മര്‍ദ്ദനമേറ്റിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പ്രഭാസ് ആരാധകരാണ് യുവാവിനെ മര്‍ദ്ദിച്ചത്. ഹൈദരാബാദില്‍ ഹനുമാന് വേണ്ടി ഒഴിച്ചിട്ട സീറ്റില്‍ ഇരുന്നതിന് മറ്റൊരു യുവാവിനെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സീതയായെത്തുന്നത് കൃതി സനോനാണ്. നടന് സണ്ണി സിംഗും പ്രധാനവേഷത്തിലെത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.