2024-ല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ 'പിഡിഎ' ഫോര്‍മുലയുമായി അഖിലേഷ് യാദവ്‌

ലക്‌നൗ: 2024-ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഫോര്‍മുലയുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ബിജെപിയെ പരാജയപ്പെടുത്തുക അത്ര ശ്രമകരമായ കാര്യമല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ അത് സാധ്യമാകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിലൂടെ യുപിയില്‍നിന്നും ബിജെപിയെ നീക്കം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

'എന്‍ഡിഎയെ പരാജയപ്പെടുത്താനുളള സൂത്രവാക്യം എന്റെ കയ്യിലുണ്ട്. 'പി ഡി എ' എന്നതാണ് ആ സൂത്രവാക്യം. പി ഡി എ എന്നാല്‍ പി (പിച്‌ലെ -പിന്നാക്ക വിഭാഗങ്ങള്‍, ഡി (ദളിത്), എ (അല്‍പ്പാസംഖ്യക്- ന്യൂനപക്ഷങ്ങള്‍). ഈ മൂന്ന് ഘടകങ്ങളും ചേര്‍ന്ന പിഡിഎയ്ക്ക് 2024-ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാനാകും'- അഖിലേഷ് യാദവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം നോക്കി വലിയ പാര്‍ട്ടികളും ചെറിയ പാര്‍ട്ടികളും തന്ത്രങ്ങള്‍ മെനയണമെന്നും സംസ്ഥാനങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശക്തിയുളള പാര്‍ട്ടികള്‍ക്ക് മറ്റ് പാര്‍ട്ടികള്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുമായി ഏറ്റവും വിശ്വസ്തതയോടെയാണ് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തിക്കാറുളളതെന്നും സഖ്യത്തില്‍ ആരുതന്നെയുണ്ടായാലും അവരുമായി സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More