കാലവും ഭരണവും മാറും, അനീതികൾക്കൊക്കെയും യു ഡി എഫ് എണ്ണിയെണ്ണി മറുപടി പറയിപ്പിക്കും - കെ എം ഷാജി

പ്രതിപക്ഷ നേതാകളെ പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കാലവും ഭരണവും മാറും. കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തി വെയ്ക്കുന്ന അനീതികൾക്കൊക്കെയും യുഡിഎഫ് എണ്ണിയെണ്ണി മറുപടി പറയിപ്പിക്കും. ബംഗാളിലെയും ത്രിപുരയിലെയും സിപിഎമ്മിനെയും അവർക്ക് അടിമപ്പണി ചെയ്ത ഉദ്യോഗസ്ഥരെയും ജനം കാടുകളിലേക്ക് അടിച്ചോടിച്ചത് മറന്ന് പോകണ്ടെന്നും കെ എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പോലീസിനെ കണ്ടാൽ നെഞ്ചിൽ കൈയ്യമർത്തി പിടിച്ച്, 'ആംബുലൻസിന്റെ നിലവിളി ശബ്ദമിടോ' എന്നും പറഞ്ഞു ഓടുന്ന  സി. പി. എമ്മിൻ്റെ കണ്ണൂർ സിംഗം,  കെപിസിസി പ്രസിഡന്റിനോട് കേസ് നേരിടണമെന്ന് പറയുന്നത് കണ്ടു. എന്തൊരു വിരോധാഭാസമാണിത്. പാർട്ടി സെക്രട്ടറി എം വി അശ്ലീലാനന്ദന് വായിൽ തോന്നിയത് പുലമ്പാനുള്ള വ്യാജ തെളിവുണ്ടാക്കാനാണോ കേരളത്തിലെ പോലീസ് നടക്കുന്നത്? മാർക്സിസ്റ്റ് പാർട്ടിക്ക് വിടുപണി ചെയ്യാൻ മാത്രം നിയോഗിക്കപ്പെട്ട പോലീസേമാന്മാർ പടച്ചുണ്ടാക്കിയ വ്യാജമൊഴിയിൽ  അങ്ങ് പേടിച്ചു പോകുന്ന ആളാണോ കെ സുധാകരൻ എന്ന് അഭ്യന്തരം കൈകാര്യം ചെയ്യുന്ന തമ്പ്രാനോട് ചോദിച്ചാൽ മതി. തനിക്ക് ജയ് വിളിക്കുന്ന അടിമക്കൂട്ടങ്ങളെ മാത്രം കണ്ടു വളർന്ന രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ.  തന്റെ മുഖംമൂടി വലിച്ചു കീറുന്നവരെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാമെന്ന വ്യാമോഹം നടക്കില്ല.

സാധ്യമായ എല്ലാ വഴികളും എനിക്കെതിരെ പ്രയോഗിച്ചു. എന്റെ പേരിൽ ലീഗും, ഐക്യജനാധിപത്യ മുന്നണിയും എവിടെയും തല കുനിക്കേണ്ടി വരില്ലെന്ന് ആവർത്തിച്ചു ഞാൻ പറഞ്ഞതാണ്. ഒടുവിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെട്ട് മുഖ്യമന്ത്രി മുൻകയ്യെടുത്ത് കെട്ടിച്ചമച്ച കള്ളകേസ് റദ്ദു ചെയ്യുകയും ചെയ്തു. ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിനെയും കുടുംബത്തെയും എത്രമാത്രം വൃത്തികെട്ട രീതിയിലാണ് ഇവർ വേട്ടയാടിയത്. പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു കൊടുത്തതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് VD സതീശനെതിരെ കേസെടുത്തു. ഇപ്പോഴിതാ കെ സുധാകരനെ എങ്ങനെയെങ്കിലും കുടുക്കാനുള്ള നാണംകെട്ട കളിയുമായി ഒരു പാർട്ടിയും സർക്കാരും അപ്പാടെ ഇറങ്ങിയിരിക്കുന്നു!

ബഹുമാന്യനായ രമേശ്‌ ചെന്നിത്തലക്കെതിരെയുള്ള കള്ളകേസ് അണിയറയിൽ ഒരുങ്ങുകയും ചെയ്യുന്നു ഓർത്ത് വെച്ചോളു കാലവും ഭരണവും മാറും. കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തി വെയ്ക്കുന്ന അനീതികൾക്കൊക്കെയും UDF എണ്ണിയെണ്ണി മറുപടി പറയിപ്പിക്കും.. ഇതുപോലെ ഭരിച്ച ബംഗാളിലെയും ത്രിപുരയിലെയും സിപിഎമ്മിനെയും അവർക്ക് അടിമപ്പണി ചെയ്ത ഉദ്യോഗസ്ഥരെയും ജനം കാടുകളിലേക്ക് അടിച്ചോടിച്ചത് മറന്ന് പോകണ്ട... കഴിഞ്ഞ 7 വർഷങ്ങളിൽ ഏറ്റവും ഹീനമായി  പിണറായി വിജയൻ നടത്തിയ പ്രതിപക്ഷ വേട്ടയിൽ, സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു.

#കേരളത്തെ_കൊന്ന_7വർഷങ്ങൾ

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 18 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 23 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 23 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More